- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി അക്കൗണ്ട് തുറന്നതിന്റെ വേദന ആദ്യമായി ഇടത്-വലത് പാർട്ടികൾ അനുഭവിക്കുന്നു; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഐക്യകണ്‌ഠേന പ്രമേയം പാസാകണമെങ്കിൽ രാജഗോപാൽ കൂടി കനിയണം; ബിജെപി എംഎൽഎയെ വരുതിയിലാക്കാൻ ശ്രമങ്ങൾ സജീവം
തിരുവനന്തപുരം: നിയമസഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുന്നതിനെ യുഡിഎഫും ഇടതുപക്ഷവും ഒരു പോലെ എതിർത്തയാണ്. നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞതും ഏറെ ചർച്ചായായി. എന്നിട്ടും നേമത്ത് നിന്ന് ഒ രാജഗോപാൽ നിയമസഭയിലെത്തി. ബിജെപി അങ്ങനെ സഭയിൽ പ്രാതിനിധ്യം അറിയിച്ചു. ഇതിന്റെ ഫലം ഇപ്പോൾ ഇടതു പക്ഷവും വലതു പക്ഷവും തിരിച്ചറിയുകയാണ്. സഹകരണ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചുചേർക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനത്തിന് പിന്നാലെയാണ് കുരുക്ക് തിരിച്ചറിഞ്ഞത്. 22ന് രാവിലെ ഒൻപതിനു ചേരുന്ന സമ്മേളനത്തിൽ ചോദ്യോത്തരമോ ശൂന്യവേളയോ ഉണ്ടാവില്ല. നോട്ട് പിൻവലിക്കലിനും സഹകണ മേഖലയിലെ പ്രശ്‌നങ്ങൾക്കുമെതിരെ സംയുക്ത പ്രമേയം പാസാക്കുകയാണ് നിയമസഭയുടെ ലക്ഷ്യം. കേരളത്തെ പൊതുവേ ബാധിക്കുന്ന വിഷയത്തിൽ ഇത് പതിവുള്ളതാണ്. പൊതു വിഷയങ്ങളിൽ കേരളം ഒറ്റക്കെട്ടാണെന്ന് കേന്ദ്രത്തെ ബോധിപ്പിക്കാൻ കൂടിയാണ് ഇത്. എന്നാൽ ഇത്തവ ഈ നീക്കം വിജയിക്കാൻ ഇടയില്ല. വ
തിരുവനന്തപുരം: നിയമസഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുന്നതിനെ യുഡിഎഫും ഇടതുപക്ഷവും ഒരു പോലെ എതിർത്തയാണ്. നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞതും ഏറെ ചർച്ചായായി. എന്നിട്ടും നേമത്ത് നിന്ന് ഒ രാജഗോപാൽ നിയമസഭയിലെത്തി. ബിജെപി അങ്ങനെ സഭയിൽ പ്രാതിനിധ്യം അറിയിച്ചു. ഇതിന്റെ ഫലം ഇപ്പോൾ ഇടതു പക്ഷവും വലതു പക്ഷവും തിരിച്ചറിയുകയാണ്.
സഹകരണ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചുചേർക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനത്തിന് പിന്നാലെയാണ് കുരുക്ക് തിരിച്ചറിഞ്ഞത്. 22ന് രാവിലെ ഒൻപതിനു ചേരുന്ന സമ്മേളനത്തിൽ ചോദ്യോത്തരമോ ശൂന്യവേളയോ ഉണ്ടാവില്ല. നോട്ട് പിൻവലിക്കലിനും സഹകണ മേഖലയിലെ പ്രശ്‌നങ്ങൾക്കുമെതിരെ സംയുക്ത പ്രമേയം പാസാക്കുകയാണ് നിയമസഭയുടെ ലക്ഷ്യം. കേരളത്തെ പൊതുവേ ബാധിക്കുന്ന വിഷയത്തിൽ ഇത് പതിവുള്ളതാണ്. പൊതു വിഷയങ്ങളിൽ കേരളം ഒറ്റക്കെട്ടാണെന്ന് കേന്ദ്രത്തെ ബോധിപ്പിക്കാൻ കൂടിയാണ് ഇത്.
എന്നാൽ ഇത്തവ ഈ നീക്കം വിജയിക്കാൻ ഇടയില്ല. വിശദ ചർച്ചയ്ക്കുശേഷം സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി നിയമസഭ പിരിയാനാണ് പദ്ധതി. ബിജെപി എംഎൽഎയായ ഒ.രാജഗോപാലിന്റെ കൂടി പിന്തുണ ലഭിച്ചാലേ പ്രമേയം ഐകകണ്‌ഠ്യേന പാസാക്കാനാവൂ. ഈ വിഷയത്തിൽ ബിജെപിയുടെ കേരളാ നേതാക്കൾ കള്ളക്കളി നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാജഗോപാൽ പ്രമേയത്തെ അനുകൂലിക്കുമോ എന്ന സംശയം ഭരണ പക്ഷത്തിനുണ്ട്. എങ്കിലും കേരളത്തിന്റെ പൊതുവികാരം മാനിക്കാൻ രാജഗോപാലിനോട് അഭ്യർത്ഥിക്കാനാണ് നീക്കം.
ഇത് രാജഗോപാൽ അംഗീകരിക്കാൻ ഇടയില്ല. കള്ളപ്പണ വിഷയത്തിൽ രാജഗോപാലും സഹകരണ ബാങ്കുകൾക്ക് എതിരാണ്. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്നതിനോട് രാജഗോപാലിനും പക്ഷമില്ല. എന്നാൽ റിസർവ്വ് ബാങ്ക് മാനദണ്ഡം പാലിക്കണമെന്ന് തന്നെയാണ് രാജഗോപാലിന്റെ പക്ഷം. അങ്ങനെ ഒറ്റമനസ്സോടെ പ്രമേയം പാസാക്കാനുള്ള നിയമസഭയുടെ നീക്കം പൊളിയുമെന്നാണ് സൂചന. ബിജെപി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നെത്തിയതിന്റെ ആദ്യ വേദനയാണ് ഭരണ പക്ഷത്തിന് ഇപ്പോഴുള്ളത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ രാജഗോപാൽ സിപിഎമ്മിന്റെ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തു. എന്നാൽ സർക്കാരിനെതിരായിരുന്നു അതിന് ശേഷമുള്ള പല നിലപാടും. പലപ്പോഴും പാർട്ടിയെ അനുസരിക്കുന്നില്ലെന്ന പേരു ദോഷവും രാജഗോപാലിന് ഉണ്ടായി.
അതുകൊണ്ട് നോട്ട് വിഷയത്തിലെ സഹകരണ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തെ രാജഗോപാലിന് അനുകൂലിക്കാനാവില്ല. സഭയിൽ നിന്ന് വിട്ടു നിൽ്ക്കാനും ബിജെപി അനുവദിക്കില്ല. സഭയിലെത്തി പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യണമെന്നും അങ്ങനെ പാർട്ടിയുടെ രാഷ്ട്രീയം സഭയിൽ ഉയർത്തിക്കാട്ടണമെന്നും രാജഗോപാലിന് ബിജെപി നിർദ്ദേശം നൽകും. കേന്ദ്ര നേതൃത്വത്തെ കൊണ്ട് കാര്യങ്ങൾ വിശദീകരിപ്പിക്കാനാണ് നീക്കം. ഇതോടെ സഹകരണ പ്രമേയം ഐക്യകണ്‌ഠേന പാസാകില്ലെന്ന് ഉറപ്പാവുകയാണ്.
മുല്ലപ്പെരിയാർ പ്രശ്‌നം ചർച്ച ചെയ്യാൻ 2011 ഡിസംബർ ഒൻപതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരുന്നു. സഹകരണ ബാങ്കുകളിലെ പണമിടപാടുകൾ സുഗമമാക്കുന്നതിനു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പരിശോധിച്ചു നടപ്പാക്കുന്നതിനു സഹകരണ മന്ത്രി എ.സി.മൊയ്തീനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്, മൊയ്തീൻ രാജഗോപാൽ അടക്കമുള്ളവരുമായി സംസാരിക്കുമെന്നാണ് സൂചന.



