- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പഴയ വീഞ്ഞ് എന്തിനാണ് പുതിയ കുപ്പിയിലാക്കുന്നത്; ബിജെപിയിൽ യോഗ്യരായവർ വേറെയില്ലേ? രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ്
കേരളത്തിലെ ബിജെപി നേതൃത്വത്തിൽ അറിയപ്പെടുന്നതും കെൽപ്പുള്ളതുമായ നേതാക്കൾ ഇല്ലാത്തതുകൊണ്ടാണോ ഒരേ നിയമസഭാ കാലഘട്ടത്തിൽ തന്നെ നെയ്യാറ്റിങ്കരയിലും നേമത്തും ഇപ്പോൾ അരുവിക്കരയിലും ഒ. രാജഗോപാലിനെ തന്നെ മത്സരിപ്പിക്കാൻ ഇറക്കിയതെന്ന് ഭഗവദ് മൂവ്‌മെന്റ്‌സ് ചെയർമാൻ രാജ ഗുരു സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ്. എൽ.കെ. അദ്വാനി, കല്യാൺ സിങ്, മ
കേരളത്തിലെ ബിജെപി നേതൃത്വത്തിൽ അറിയപ്പെടുന്നതും കെൽപ്പുള്ളതുമായ നേതാക്കൾ ഇല്ലാത്തതുകൊണ്ടാണോ ഒരേ നിയമസഭാ കാലഘട്ടത്തിൽ തന്നെ നെയ്യാറ്റിങ്കരയിലും നേമത്തും ഇപ്പോൾ അരുവിക്കരയിലും ഒ. രാജഗോപാലിനെ തന്നെ മത്സരിപ്പിക്കാൻ ഇറക്കിയതെന്ന് ഭഗവദ് മൂവ്‌മെന്റ്‌സ് ചെയർമാൻ രാജ ഗുരു സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ്.
എൽ.കെ. അദ്വാനി, കല്യാൺ സിങ്, മുരളി മനോഹർ ജോഷി തുടങ്ങി എഴുപതു വയസ്സിനു മുകളിൽ പ്രായം ചെന്ന ബിജെപിയുടെ എല്ലാ മുതിർന്ന നേതാക്കളും രാഷ്ട്രീയ ജീവിതത്തിൽ നിന്നും വിശ്രമിക്കെട്ടെയെന്ന് പറഞ്ഞാണ് മോദി സർക്കാർ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയത്. എന്നാൽ അതേ പാർട്ടി തന്നെ എൺപത്തിയഞ്ചുവയസ്സുള്ള ഒ.രാജഗോപാലിനെ അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയാക്കുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിന് യുവാക്കളടങ്ങുന്ന അംഗങ്ങൾ തങ്ങളുടെ പാർട്ടിയിൽ പുതിയതായി ചേർന്നെന്നു അവകാശപ്പെടുന്ന സംസ്ഥാന ബിജെപി എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം വിശ്രമ പട്ടികയിൽപ്പെടുത്തിയ ഒ. രാജഗോപാലിനെ വീണ്ടും മത്സരവേദിയിലേക്ക് വലിച്ചതെന്നു ജനത്തോടു പറയണം.[BLURB#2-VR] നരേന്ദ്ര മോദിജിയെ പോലെയല്ല എല്ലാ നേതാക്കളും, മോദിജിക്ക് കുടുംബമില്ല അതുകൊണ്ട് തന്നെ അദ്ദേഹം അഴിമതിയുടേയും പ്രലോഭനങ്ങളുടേയും ചുഴിയിൽ അകപ്പെടുകയില്ലെന്നും വിശ്വസ്സിക്കുന്നു. ഒ. രാജഗോപാലിനും അഴിമതിയുടെ പാരമ്പര്യമില്ല, ഗുരുഭക്തിയും ആർഎസ്എസ് പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന രാജേട്ടനെ പോലുള്ള ബിജെപി പ്രവർത്തകർ വളരെ കുറവാണ്. എന്നാൽ സംസ്ഥാന ബിജെപിയിലെ എല്ലാ നേതാക്കളുടേയും പ്രവർത്തികൾ മെച്ചമെന്നു പറയാനും സാധ്യമല്ല, മറ്റുള്ള രാഷ്ട്രീയത്തിലെന്നപോലെ നീചസ്വഭാവമുള്ള മൂർഖന്മാർ ബിജെപിയുടെ അടിത്തട്ടിലും വസിക്കുന്നുണ്ട്.
സംസ്ഥാന ബിജെപി നേതൃത്വം ചില തന്ത്രങ്ങൾ പ്രയോഗിക്കേണ്ട സമയമാണ്. എല്ലാ കാലത്തും ദേശത്തും എല്ലാം വിജയിക്കുകയില്ല, ഓരോ ദേശവും കാലവും മനസ്സിലാക്കി പ്രവർത്തിച്ചാൽ മാത്രമേ വിജയം ഉണ്ടാകുകയുള്ളൂ. മരുഭൂമിയിൽ ചൂട് ചായ വിൽപ്പന വിജയിക്കില്ല, അതുപോലെ തന്നെ കാശ്മീരിൽ എ.സി കച്ചവടവും വിജയിക്കില്ല. ഉചിതമായ തീരുമാനങ്ങൾ സ്വീകരിച്ചാൽ, നിഷ്പ്രയാസമായി 25ൽ പരം എംഎൽഎമാരെ വരുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിരിയിപ്പിക്കാൻ സാധിക്കും. അതേസമയം മുന്നത്തെപോലെ അഹങ്കാരവും ബുദ്ധിശൂന്യതയും കാണിച്ചാൽ വീണ്ടും ആക്ഷേപഹാസ്യരായി ബിജെപി മാറുമെന്നുള്ളതിൽ തെല്ലും സംശമില്ല.[BLURB#1-VL] യഥാർത്ഥ ഹിന്ദുക്കളെ ഉൾക്കൊള്ളിക്കാതെ ജാതിയുടെ പേരിലുള്ള വർഗ്ഗീയത കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ് കേരളത്തിൽ താമര വിരിയാൻ വൈകിയതിന്റെ മറ്റൊരു പ്രധാന കാരണം. ഇടതു വലതു മുന്നണികളുടെ പ്രവർത്തികളിൽ മനംനൊന്തിരിക്കുന്ന കേരള ജനത, ആത്മാർത്ഥയുള്ള ഒരു രാഷ്ട്രീയ പരിണാമം പ്രതീക്ഷിക്കുകയാണ്. ഇത്തവണ കൂടി ബിജെപി കേരളത്തിൽ വിരിഞ്ഞില്ലെങ്കിൽ, കേന്ദ്ര നേതൃത്വം കേരള സംസ്ഥാനത്തു നിന്നും ബിജെപിയെ പിരിച്ചുവിടണം.