സഹകരണ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറി; പുതിയ നടപടി മൂലം മാന്യമാരായ പലരുടെയും സ്വത്ത് വിവരം പുറത്തുവരുമെന്ന് രാജഗോപാൽ; അദാനിക്ക് വേണ്ടി കച്ചവടം ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനാണ് മോദിയെന്ന് പി സി ജോർജ്ജ്: പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ഒറ്റയാന്മാരുടെ നിലപാടുകൾ ഇങ്ങനെ
തിരുവനന്തപുരം: സഹകരണ മേഖലയുടെ സവിശേഷ സാഹചര്യത്തിൽ ഇന്ന് വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനത്തിൽ 138 പേരോട് എതിർത്തു നിന്നത് ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാലാണ്. ഇപി ജയരാജൻ എംഎൽഎ സഭയിൽ എത്തിയിരുന്നില്ല. പ്രതിപക്ഷവും ഭരണപക്ഷവും പി സി ജോർജ്ജും അടക്കമുള്ളവർ സഹകരണ മേഖലയെ തകർക്കുന്നതാണ് കേന്ദ്ര തീരുമാനമെന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ബിജെപി സർക്കാറിന് വേണ്ടി പ്രതിരോധം തീർക്കുകയായിരുന്നു രാജഗോപാൽ. രാജ്യത്തെ സഹകരണ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ടെന്നും അത് ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടിയെന്നും ബിജെപി എംഎൽഎ സഭയിൽ പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങൾ വളർന്ന് വന്നത്. പക്ഷെ നിർഭാഗ്യ വശാൽ നിലവിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് അതിന്റെ ലക്ഷ്യം നിരവേറ്റാനാവുന്നില്ല. സഹകരണ പ്രശ്നം പരിഹരിക്കാൻ സംയുക്ത പ്രമേയം പാസാക്കാൻ കൂടിച്ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജഗോപാൽ. കള്ളപ്പണത്തെ തടയാനുള്ള ചെറിയ ചികിത്സയുടെ ഭാഗമാ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സഹകരണ മേഖലയുടെ സവിശേഷ സാഹചര്യത്തിൽ ഇന്ന് വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനത്തിൽ 138 പേരോട് എതിർത്തു നിന്നത് ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാലാണ്. ഇപി ജയരാജൻ എംഎൽഎ സഭയിൽ എത്തിയിരുന്നില്ല. പ്രതിപക്ഷവും ഭരണപക്ഷവും പി സി ജോർജ്ജും അടക്കമുള്ളവർ സഹകരണ മേഖലയെ തകർക്കുന്നതാണ് കേന്ദ്ര തീരുമാനമെന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ബിജെപി സർക്കാറിന് വേണ്ടി പ്രതിരോധം തീർക്കുകയായിരുന്നു രാജഗോപാൽ.
രാജ്യത്തെ സഹകരണ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ടെന്നും അത് ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടിയെന്നും ബിജെപി എംഎൽഎ സഭയിൽ പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങൾ വളർന്ന് വന്നത്. പക്ഷെ നിർഭാഗ്യ വശാൽ നിലവിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് അതിന്റെ ലക്ഷ്യം നിരവേറ്റാനാവുന്നില്ല. സഹകരണ പ്രശ്നം പരിഹരിക്കാൻ സംയുക്ത പ്രമേയം പാസാക്കാൻ കൂടിച്ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജഗോപാൽ.
കള്ളപ്പണത്തെ തടയാനുള്ള ചെറിയ ചികിത്സയുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നോട്ട് നിരോധന നടപടി. രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടിന്റെയും ഇടപാട് വർധിച്ച് വന്നിട്ടുണ്ട്. ഇതിന് ഫലവത്തായ ചികിത്സ അത്യാവശ്യമായി വന്നപ്പോഴാണ് നടപടിയുണ്ടായതെന്നും രാജഗോപാൽ പറഞ്ഞു.
എല്ലാ സഹകരണ ബാങ്കുകളിലും കള്ളപ്പണമാണെന്ന അഭിപ്രായം ബിജെപിക്കുമില്ല. സഹകരണ പ്രസ്ഥാനങ്ങൾ രാജ്യത്ത് അത്യാവശ്യമാണ്. എന്നാൽ അനധികൃതമായ നിക്ഷേപങ്ങൾ പല സഹകരണ ബാങ്കുകളിലും കുമിഞ്ഞ് കൂടിയിട്ടുണ്ട്. ഇവിടെ നിക്ഷേപിച്ച മാന്യന്മാരായ പലരുടെയും വിവരങ്ങൾ പുറത്ത് വരുമെന്നതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമെന്നും രാജഗോപാൽ പറഞ്ഞു.
അതസമയം സഭയിലെ മറ്റൊരു ഒറ്റയാനായ പി സി ജോർജ്ജ് മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ഒന്നയിച്ചത്. നാണംകെട്ട പ്രാഞ്ചിയേട്ടനാണ് നരേന്ദ്ര മോദിയെന്ന് പിസി ജോർജ് പറഞ്ഞു. പാവപ്പെട്ടവന് അഞ്ചു രൂപക്ക് വേണ്ടി ചെല്ലുമ്പോൾ അത് കിട്ടാതിരിക്കുക. അദാനിമാരുൾപെടുന്ന സമ്പന്നമാർക്കു വേണ്ടി കച്ചവടം ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനായി മോദി മാറിയെന്ന് പറയാതിരിക്കാൻ വയ്യെന്ന് പിസി ജോർജ്ജ് വ്യക്തമാക്കി.