- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലേക്കു കടക്കുമ്പോഴും മാന്യത കൈവിടാതെ സ്ഥാനാർത്ഥികൾ; എം പി വീരേന്ദ്രകുമാറുമായി കുശലം പറയുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഒ രാജഗോപാൽ
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലേക്കു കടക്കുകയാണ്. മുമ്പ് എതിർ സ്ഥാനാർത്ഥികളെ വാക്കുകൾ കൊണ്ടു ചെളിവാരിപ്പൂശിയിരുന്ന പതിവ് നിരവധി തെരഞ്ഞെടുപ്പുകളിൽ കേരളം കണ്ടിട്ടുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് എന്ന് നിസംശയം പറയാം. മൂന്നു തലമുറയുടെ പ്രതിനിധികൾ തമ്മില
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലേക്കു കടക്കുകയാണ്. മുമ്പ് എതിർ സ്ഥാനാർത്ഥികളെ വാക്കുകൾ കൊണ്ടു ചെളിവാരിപ്പൂശിയിരുന്ന പതിവ് നിരവധി തെരഞ്ഞെടുപ്പുകളിൽ കേരളം കണ്ടിട്ടുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് എന്ന് നിസംശയം പറയാം.
മൂന്നു തലമുറയുടെ പ്രതിനിധികൾ തമ്മിലുള്ള മത്സരമാണ് അരുവിക്കരയിൽ നടക്കുന്നത്. മുതിർന്ന നേതാവ് ഒ രാജഗോപാലും സിപിഎമ്മിന്റെ പ്രമുഖനായ നേതാവ് എം വിജയകുമാറും രാഷ്ട്രീയത്തിൽ താരതമ്യേന പുതുമുഖമായ കെ എസ് ശബരീനാഥനും മൂന്നു തലമുറയെ പ്രതിനിധാനം ചെയ്യുന്നവർ തന്നെ.
അതിനാൽ തന്നെ, പരസ്പരമുള്ള വ്യക്തിപരമായ ചെളിവാരിയെറിയലുകൾ ഇവർ നടത്തുന്നുമില്ല. പരസ്പര ബഹുമാനത്തോടെ തന്നെയാണ് നേതാക്കൾ പോരാട്ട വേദിയിൽ നിലകൊള്ളുന്നതും. നേരത്തെ എതിർ സ്ഥാനാർത്ഥിയായ ഒ രാജഗോപാലിനെ നേരിൽ കണ്ടപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ എതിർ ചേരിയിലുള്ള രണ്ടു മുതിർന്ന നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.
ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ യുഡിഎഫ് നേതാവ് എം പി വീരേന്ദ്രകുമാറിനെ കാണുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന തെരഞ്ഞെടുപ്പ് ചിത്രം. തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. അൽപ്പസമയം എം പി വീരേന്ദ്രകുമാറിനൊപ്പം എന്ന തലക്കെട്ടോടെ ഒ രാജഗോപാൽ തന്നെയാണ് ഫേസ്‌ബുക്ക് പേജിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീരേന്ദ്രകുമാറുമായി സംസാരിക്കുന്ന രണ്ടു ചിത്രങ്ങളാണ് തന്റെ പേജിൽ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന അരുവിക്കരയിൽ മാന്യമായ പോരാട്ടമാകും വ്യക്തിപരമായെങ്കിലും കാഴ്ചവയ്ക്കുക എന്ന അലിഖിത ഉറപ്പാണ് തങ്ങളുടെ പെരുമാറ്റത്തിലൂടെ നേതാക്കൾ നൽകുന്നത്.
രാഷ്ട്രീയവും വികസനവും അഴിമതിയും വിഷയങ്ങളാക്കി കടുത്ത ആരോപണങ്ങൾ മുന്നണികൾ പരസ്പരം തൊടുക്കുമ്പോഴും വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ച് മുന്നേറുന്ന സ്ഥാനാർത്ഥികളും നേതാക്കളും തെരഞ്ഞെടുപ്പിന്റെ കൗതുകക്കാഴ്ചകളായി മാറുകയാണ്. ഇനിയും നല്ല മൂല്യങ്ങൾ കേരള രാഷ്ട്രീയത്തിൽ അവശേഷിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് അരുവിക്കരയിലെ ഇത്തരം കാഴ്ചകൾ.
തെരഞ്ഞടുപ്പ് പ്രചരണം പുരോഗമിക്കുന്നു .അല്പ സമയം എംപി. വീരേന്ദ്രകുമാർനോടുപ്പം
Posted by O Rajagopal on Tuesday, 16 June 2015