- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭയിലും അഭിമുഖത്തിലും അതിരുകടന്നു; അടിച്ചുവന്നത് ശരിയോ എന്ന് വിശദീകരിക്കണമെന്ന് കുമ്മനം; ഒരു പരിപാടിയിലും ബിജെപി എംഎൽഎയെ പങ്കെടുപ്പിക്കേണ്ടെന്ന് സംഘപരിവാർ; സിപിഎമ്മിനേയും പിണറായിയേയും പുകഴ്ത്തുന്നതിൽ അമിത് ഷായ്ക്കും അതൃപ്തി; രാജഗോപാലിനെതിരെ ബിജെപിയിൽ പടയൊരുക്കം
തിരുവനന്തപുരം: പ്രതിപക്ഷം ഇറങ്ങിപ്പോയി എന്നു പറയുന്നതു ശരിയല്ല. യു.ഡി.എഫ്. എംഎ!ൽഎമാർ ഇറങ്ങിപ്പോയി എന്നു പറയാം. അവർക്കൊപ്പം ഞാനും ഇറങ്ങിപ്പോയിരുന്നെങ്കിൽ എനിക്കു സഭയ്ക്കകത്ത് സംസാരിക്കാൻ അവസരം കിട്ടുമായിരുന്നില്ല. ഇതൊന്നും മനസിലാക്കാതെയാണു വിമർശനം-മംഗളത്തിന് അനുദിച്ച അഭിമുഖത്തിൽ ബിജെപി എംഎൽഎ രാജഗോപാൽ പറഞ്ഞ വാക്കുകളാണ് ഇത്. ഓരോ ബിജെപിക്കാരനേയും കളിയാക്കുന്നതാണ് ഈ വാക്കുകളെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വികാരം. കണ്ണൂരിൽ സിപിഐ(എം) അക്രമത്തിൽ പരിവാറുകാർ ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തുന്നത് ആർക്ക് വേണ്ടിയാണെന്ന ചോദ്യമാണ് ബിജെപിക്കാർ ഉയർത്തുന്നത്. അതിനിടെ ആർഎസ്എസ് നിലപാടുകളെ ഉയർത്തിക്കാട്ടി സംസാരിക്കാത്ത രാജഗോപാലിനെ ഇനി പരിവാർ വേദികളിലേക്ക് ക്ഷണിക്കുകയുമില്ല. ഫലത്തിൽ ഇത് രാജഗോപാലിനെതിരെയുള്ള ആർഎസ്എസിന്റെ പ്രഖ്യാപിത ഒഴിവാക്കലാണ്. കണ്ണൂരിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സിപിഐ(എം) മാത്രമാണെന്ന് വിശദീകരിക്കാനാണ് ബിജെപി അനുഭാവികൾ രാജഗോപാലിനെ നിയമസഭയിലേക്ക ്ജയിപ്പിച്ചു വിട്ടത
തിരുവനന്തപുരം: പ്രതിപക്ഷം ഇറങ്ങിപ്പോയി എന്നു പറയുന്നതു ശരിയല്ല. യു.ഡി.എഫ്. എംഎ!ൽഎമാർ ഇറങ്ങിപ്പോയി എന്നു പറയാം. അവർക്കൊപ്പം ഞാനും ഇറങ്ങിപ്പോയിരുന്നെങ്കിൽ എനിക്കു സഭയ്ക്കകത്ത് സംസാരിക്കാൻ അവസരം കിട്ടുമായിരുന്നില്ല. ഇതൊന്നും മനസിലാക്കാതെയാണു വിമർശനം-മംഗളത്തിന് അനുദിച്ച അഭിമുഖത്തിൽ ബിജെപി എംഎൽഎ രാജഗോപാൽ പറഞ്ഞ വാക്കുകളാണ് ഇത്. ഓരോ ബിജെപിക്കാരനേയും കളിയാക്കുന്നതാണ് ഈ വാക്കുകളെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വികാരം. കണ്ണൂരിൽ സിപിഐ(എം) അക്രമത്തിൽ പരിവാറുകാർ ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തുന്നത് ആർക്ക് വേണ്ടിയാണെന്ന ചോദ്യമാണ് ബിജെപിക്കാർ ഉയർത്തുന്നത്. അതിനിടെ ആർഎസ്എസ് നിലപാടുകളെ ഉയർത്തിക്കാട്ടി സംസാരിക്കാത്ത രാജഗോപാലിനെ ഇനി പരിവാർ വേദികളിലേക്ക് ക്ഷണിക്കുകയുമില്ല. ഫലത്തിൽ ഇത് രാജഗോപാലിനെതിരെയുള്ള ആർഎസ്എസിന്റെ പ്രഖ്യാപിത ഒഴിവാക്കലാണ്.
കണ്ണൂരിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സിപിഐ(എം) മാത്രമാണെന്ന് വിശദീകരിക്കാനാണ് ബിജെപി അനുഭാവികൾ രാജഗോപാലിനെ നിയമസഭയിലേക്ക ്ജയിപ്പിച്ചു വിട്ടതെന്നാണ് വിമർശകരുടെ വാദം. അവിടെ പോയി സിപിഐ(എം) സ്തുതി നടത്തുന്നത് പ്രവർത്തകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും പറയുന്നു. ഏതായാലും രാജഗോപാലിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിക്കുന്നവർക്ക് പോലും പരസ്യമായി ആഞ്ഞടിക്കാൻ കഴിയുന്നില്ല. ഈ വിഷയത്തിൽ പ്രതികരണങ്ങൾക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തയ്യാറായില്ല. ഏത് സാഹചര്യത്തിലാണ് രാജഗോപാൽ മംഗളത്തിലെ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് മാത്രമായിരുന്നു കുമ്മനം മറുനാടനോട് പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ ഏത് സാഹചര്യത്തിലാണെന്ന് നടത്തിയതെന്ന് രാജഗോപാൽ വിശദീകരിക്കണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
മംഗളത്തിൽ അടിച്ചുവന്നത് ശരിയാണോ എന്ന് അറിയില്ല. അക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാതെ അഭിപ്രായം പറയാനുമില്ല. അതുകൊണ്ട് തന്നെ രാജഗോപാൽ അഭിമുഖത്തെ കുറിച്ച് പ്രതികരിക്കണമെന്നാണ് കുമ്മനം ആവശ്യപ്പെടുന്നത്. ബിജെപിയിൽ ഗ്രൂപ്പുള്ളതായി തനിക്ക് അറിയില്ലെന്നാണ് കുമ്മനത്തിന്റെ മറുനാടനോടുള്ള പ്രതികരണം. ഇതോടെ രാജഗോപാലിന്റെ അഭിമുഖം ബിജെപി നേതൃയോഗങ്ങളിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പായി. അടുത്ത സംസ്ഥാന സമിതിയുടെ പ്രധാന വിഷയവും ഇത് തന്നെയാകും. കേന്ദ്ര നേതൃത്വത്തെ ഈ പ്രശ്‌നം ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. ഹൈദരബാദിൽ നടന്ന ആർഎസ്എസ് ദേശീയ നിർവ്വാഹക സമിതി യോഗവും രാജഗോപാലിന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാർട്ടിക്കാരെ അപമാനിക്കുകയും തെറ്റിധരിപ്പിക്കുകയും ചെയ്യുന്ന അഭിമുഖം കടന്നു പോയെന്ന് തന്നെയാണ് ആർഎസ്എസിന്റേയും അഭിപ്രായം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രാജഗോപാലിന്റെ നീക്കങ്ങളിൽ അതൃപ്തനാണ്.
നിയമസഭയിൽ സംസാരിക്കാനായി ഇറങ്ങിപോയില്ലെന്ന് രാജഗോപാൽ പറയുന്നതിൽ അർത്ഥമില്ല. എംഎൽഎയും എംപിയുമൊന്നും ആയില്ലെങ്കിലും സഭാ ചട്ടങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അടിയന്തര പ്രമേയ ചർച്ചയ്‌ക്കൊടുവിൽ ഇറങ്ങി പോകുന്ന പാർട്ടികളുടെ നേതാക്കൾക്ക് അപ്പോൾ സംസാരിക്കാൻ അവസരം കിട്ടും. അതായത് കണ്ണൂർ കൊലപാതകത്തിലെ അടിയന്തര പ്രമേയത്തിൽ ഇറങ്ങിപോയാലും രാജഗോപാലിന് സംസാരിക്കാമായിരുന്നു. ഇറങ്ങി പോക്കെന്നത് പ്രതിഷേധ രൂപം മാത്രമാണ്. അതുകൊണ്ട് തന്നെ ഇറങ്ങി പോക്കെന്ന ചടങ്ങിന് ശേഷം ഉടൻ സഭയിൽ തിരിച്ചെത്തും. അതിനാൽ ബാക്കി നടപടിക്രമത്തിലും പങ്കെടുക്കാം. അപ്പോഴും സഭയിൽ സംസാരിക്കാം. ഇതാണ് സഭയിലെ രീതി. അതുകൊണ്ട് തന്നെ സിപിഎമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമായല്ലേ രാജഗോപാൽ സഭയിൽ തുടർന്നതെന്ന വാദമാണ് മുതിർന്ന ബിജെപി നേതാവ് മറുനാടനോട് പങ്കുവച്ചത്.

നിയമസഭയിൽ ഇടപെടേണ്ട രീതിയെ കുറിച്ചു പാർട്ടിയുമായി ചർച്ചചെയ്യേണ്ട കാര്യമൊന്നുമില്ലെന്ന രാജഗോപാലിന്റെ വാദത്തേയും അദ്ദേഹം വിമർശിക്കുന്നു. പാർട്ടിയുമായി എല്ലാ കാര്യങ്ങളും സംസാരിക്കണം. അതിന് ഏകോപന സമിതിയെ പോലും നിയോഗിച്ചിട്ടുണ്ട്. എംഎൽഎ. എന്ന നിലയിൽ ബിജെപിയുടെ നയപരിപാടികൾക്കൊത്തുള്ള പ്രവർത്തനവും നിലപാടുകളുമാണ് സഭയിൽ സ്വീകരിക്കുന്നതെന്ന് രാജഗോപാൽ പറയുന്നു. പാർലമെന്റിലും കേന്ദ്ര മന്ത്രിയായിരുന്നപ്പോഴുമെല്ലാം ഇത്തരത്തിൽ തന്നെയാണു പ്രവർത്തിച്ചിതെന്നാണ് വിശദീകരണം. ഇങ്ങനെ പറയുന്ന രാജഗോപാൽ കണ്ണൂരിലെ കൊലപാതക വിഷയത്തിൽ സ്വീകരിച്ചത് ബിജെപി നയമോ നിലപാടോ അല്ല. ആർഎസ്എസിനെ മാത്രം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തരുതെന്നാണ് രാജഗോപാൽ നിയമസഭയിൽ പറഞ്ഞത്. ഇതെങ്ങനെ ബിജെപി നിലപാട് ആകുമെന്നാണ് ബിജെപിയിലെ ഗ്രൂപ്പ് ഭേദമന്യേയുള്ള നേതാക്കളുടെ ചോദ്യം.
എന്തായാലും കണ്ണൂരിലെ പരിപാടികൾക്കൊന്നും ഇനി രാജഗോപാലിനെ ആർഎസ്എസ് നേതൃത്വം വിളിക്കില്ല. പിണറായിയിൽ ആർ എസ് എസുകാരനായ രമിത്തിനെ സിപിഐ(എം) കൊലപ്പെടുത്തുമ്പോൾ രാജഗോപാൽ തലശ്ശേരിയിലുണ്ടായിരുന്നു. മഹിളാ സംഘത്തിന്റെ പരിപാടിയിലായിരുന്നു പങ്കെടുക്കാനെത്തിയത്. എന്നാൽ മനോരമ ചാനലിലെ അഭിമുഖത്തിൽ ഇത്തരം സ്ഥലത്തൊന്നും താൻ പോകാറില്ലെന്നും അന്ന് പോയി കുടുങ്ങിയെന്ന തരത്തിൽ രാജഗോപാൽ പ്രതികരിച്ചിരുന്നു. കൊലപാതക വാർത്ത ആയതോടെ പരിപാടിയുടെ അന്തരീക്ഷമെല്ലാം മാറി. എല്ലാവരും മറ്റൊരു വികാരത്തിലായി എന്നായിരുന്നു രാജഗോപാൽ നേരെ ചൊവ്വേയിൽ പറഞ്ഞത്. സഹപ്രവർത്തകൻ കൊല്ലപ്പെട്ടത് അറിയുമ്പോൾ ചിരിച്ചു കുഴയാൻ അറിയുന്നവരല്ല ആർ എസ് എസുകാരന്നൊയിരുന്നു രാജഗോപാലിന്റെ ഈ വാക്കുകളോടുള്ള ഒരു പ്രമുഖ ബിജെപി നേതാവിന്റെ പ്രതികരണം.
അതിനിടെ തലശ്ശേരിയിൽ സിപിഎമ്മുമായി ഡീൽ ഉറപ്പിക്കാൻ രാജഗോപാൽ എത്തിയതാണെന്ന് സംശയിക്കുന്നവരും ഉണ്ട്. തലശ്ശേരി കേന്ദ്രീകരിച്ച് പൊലീസ് പടിയിലായ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയിൽ രാജഗോപാലിന്റെ അടുപ്പക്കാരനും കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനാണ് സിപിഎമ്മിനെ അനുകൂലിച്ച് നിയമസഭയിലും മാദ്ധ്യമങ്ങളിലും രാജഗോപാൽ നിറയുന്നതെന്നാണ് സംഘപരിവാരുകാർ സംശയിക്കുന്നത്.



