ചെന്നിത്തല വോട്ട് വേണ്ടെന്ന് പറഞ്ഞതു കൊണ്ട് യുഡിഎഫിന് കൊടുത്തില്ല; ശ്രീരാമകൃഷ്ണന്റെ പേര് നല്ലതായതുകൊണ്ട് വോട്ട് ചെയ്തു; വിഷയങ്ങളുടെ മെരിറ്റ് അടിസ്ഥാനമാക്കി ഭാവി വോട്ടുകൾ; നിയമസഭയിലെ പ്രസ് റൂമിൽ ആദ്യ പത്രസമ്മേളനം നടത്തി രാജഗോപാൽ
തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ രണ്ടാം ദിവസവും താരമായത് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ. സ്പീക്കർ തെരഞ്ഞെടുപ്പിൽ രാജഗോപാൽ വിനിയോഗിച്ചത് നിയമസഭയിലെ ബിജെപിയുടെ ആദ്യ വോട്ടാണ്. അതിന് ശേഷം പ്രസ് റൂമിൽ പത്രസമ്മേളനവും നടത്തി. അങ്ങനെ ഈ നിയമസഭാ സമ്മേളനത്തിൽ പ്രസ് റൂം ഉപയോഗിക്കുന്ന ആദ്യ എംഎൽഎയായി രാജഗോപാൽ മാറി. സ്പീക്കർ തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തത് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായിരുന്ന ശ്രീരാമകൃഷ്ണനാണെന്ന് സംശയങ്ങൾക്കിട നൽകാതെ രാജഗോപാൽ പ്രഖ്യാപിച്ചു. സ്പീക്കറുടെ അനുമോദന പ്രസംഗത്തിലും വേറിട്ട വഴയിലൂടെയാണ് രാജഗോപാൽ കാര്യങ്ങൾ അവതരിപ്പിച്ചത്. രാവിലെ മുതൽ രാജഗോപാൽ വോട്ട് ചെയ്യുമോ എന്നതായിരുന്നു ചർച്ച. വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് സഭയിലെത്തിയ രാജഗോപാൽ ബാലറ്റ് വാങ്ങി രഹസ്യമായി അവകാശം വിനിയോഗിച്ചു. അതിന് ശേഷം വോട്ടണ്ണലിനായുള്ള കാത്തിരിപ്പ്. രാജഗോപാലിന്റെ വോട്ട് ശ്രീരാമകൃഷ്ണനായിരുന്നുവെന്ന് വ്യക്തവുമായി. പിസി ജോർജ് വോട്ട് അസാധുവാക്കിയതിനാൽ യുഡിഎഫിൽ നിന്ന് ഒരു വോട്ട് ശ്രീരാമകൃഷ്ണന് കിട്ടിയെന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ രണ്ടാം ദിവസവും താരമായത് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ. സ്പീക്കർ തെരഞ്ഞെടുപ്പിൽ രാജഗോപാൽ വിനിയോഗിച്ചത് നിയമസഭയിലെ ബിജെപിയുടെ ആദ്യ വോട്ടാണ്. അതിന് ശേഷം പ്രസ് റൂമിൽ പത്രസമ്മേളനവും നടത്തി. അങ്ങനെ ഈ നിയമസഭാ സമ്മേളനത്തിൽ പ്രസ് റൂം ഉപയോഗിക്കുന്ന ആദ്യ എംഎൽഎയായി രാജഗോപാൽ മാറി. സ്പീക്കർ തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തത് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായിരുന്ന ശ്രീരാമകൃഷ്ണനാണെന്ന് സംശയങ്ങൾക്കിട നൽകാതെ രാജഗോപാൽ പ്രഖ്യാപിച്ചു. സ്പീക്കറുടെ അനുമോദന പ്രസംഗത്തിലും വേറിട്ട വഴയിലൂടെയാണ് രാജഗോപാൽ കാര്യങ്ങൾ അവതരിപ്പിച്ചത്.
രാവിലെ മുതൽ രാജഗോപാൽ വോട്ട് ചെയ്യുമോ എന്നതായിരുന്നു ചർച്ച. വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് സഭയിലെത്തിയ രാജഗോപാൽ ബാലറ്റ് വാങ്ങി രഹസ്യമായി അവകാശം വിനിയോഗിച്ചു. അതിന് ശേഷം വോട്ടണ്ണലിനായുള്ള കാത്തിരിപ്പ്. രാജഗോപാലിന്റെ വോട്ട് ശ്രീരാമകൃഷ്ണനായിരുന്നുവെന്ന് വ്യക്തവുമായി. പിസി ജോർജ് വോട്ട് അസാധുവാക്കിയതിനാൽ യുഡിഎഫിൽ നിന്ന് ഒരു വോട്ട് ശ്രീരാമകൃഷ്ണന് കിട്ടിയെന്നും വ്യക്തമായി. ഇതിന് ശേഷമായിരുന്നു സ്പീക്കറായി ശ്രീരാമകൃഷ്ണൻ ചുമതലയേറ്റത്. പിന്നീട് അനുമോദന പ്രസംഗങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനിൽ തുടങ്ങി സഭാ നേതാക്കൾ ഒരോരുത്തരായി പ്രസംഗിച്ചു. ശ്രീരാമകൃഷ്ണന്റെ സൗമ്യ സ്വഭാവവും ഇടപടലുകളുടെ പ്രത്യേകതയും എല്ലാവരും ഉയർത്തിക്കാട്ടി.
പ്രസംഗം രാജഗോപാലിൽ എത്തിയപ്പോൾ പേരിലേക്കായി ചിന്ത. പേര് അന്വർത്ഥമാക്കുന്ന പ്രവർത്തനം ശ്രീരാമകൃഷ്ണൻ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി രാജഗോപാൽ പറഞ്ഞു. ശ്രീരാമൻ ധർമ്മതതിന്റെ പ്രതീകമാണ്. ധർമ്മം നടപ്പാക്കാനാണ് കൃഷ്ണൻ ജനിച്ചത്. ഈ രണ്ട് പേരുകളും സ്പീക്കറിലുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പറഞ്ഞതു പോലെ ധർമ്മത്തിൽ അധിഷ്ഠിതമായ പ്രവർത്തനം സഭയിൽ സ്പീക്കർ നടത്തും. തന്നെ പോലെ പുതുമുഖങ്ങൾക്ക് കൂടുതൽ പരിഗണന നൽകുമെന്ന പ്രതീക്ഷയും രാജഗോപാൽ പറഞ്ഞു. അപ്പോഴും താൻ ആർക്കാണ് വോട്ട് ചെയ്തതെന്ന് പരസ്യമായി രാജഗോപാൽ പറഞ്ഞില്ല.
സഭ പിരിഞ്ഞ ശേഷം രാജഗോപാൽ പ്രസ് റൂമിലെത്തി. താൻ വോട്ട് ചെയ്തത് നല്ല പേരുകാരനെന്ന് വിശദീകരിച്ചു. തന്റെ വോട്ട് വേണ്ടെന്ന് പരസ്യമായി യുഡിഎഫിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അദ്ദേഹത്തിന് വേദനയുണ്ടാക്കാതിരിക്കാൻ ആ മുന്നണിക്ക് വോട്ട് ചെയ്തില്ല. ശ്രീരാമകൃഷ്ണൻ എന്ന നല്ല പേരുകാരന് വോട്ട് ചെയ്തു. മാർക്സിസ്റ്റ് പാർട്ടിക്കാരനാണെങ്കിലും ഒരുപാട് കാര്യങ്ങളിൽ യോജിപ്പുള്ള ചെറുപ്പക്കാരനാണ് ശ്രീരാമകൃഷ്ണൻ. അതുകൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതാണ് ധർമ്മം എന്ന് കരുതി. പാർട്ടിയോടെ ഇക്കാര്യം ചർച്ച ചെയ്തിരുന്നുമില്ല-രാജഗോപാൽ വിശദീകരിച്ചു.
താൻ ബിജെപിയുടെ പ്രവർത്തകനാണെന്നും എൻഡിഎയുടെ എംഎൽഎയാണെന്നും രാജഗോപാൽ പറഞ്ഞു. അതുകൊണ്ട് തന്നെ നിയമസഭയിൽ ഇടത്-വലത് മുന്നണികൾക്കെതിരെ ശബ്ദമുയർത്തി. വിഷയങ്ങൾ പരിശോധിച്ചാകും നിലപാടുകൾ എടുക്കുക. സ്പീക്കർ തെരഞ്ഞെടുപ്പിൽ നല്ല മനസ്സുള്ള യുവാവായ ചെറുപ്പക്കാരനാണ് നല്ലതെന്ന് തോന്നി. അതുകൊണ്ടാണ് വോട്ട് ഇടത് സ്ഥാനാർത്ഥിക്ക് ചെയ്തതെന്നും രാജഗോപാൽ പറഞ്ഞു. അതായത് ഭാവിയിൽ ഇടതുപക്ഷത്തിനൊപ്പം തന്റെ മനസ്സുണ്ടാകില്ലെന്ന് പറയുകയാണ് രാജഗോപാൽ ചെയ്തത്. അങ്ങനെ നിയമസഭയിലെ സത്യപ്രതിജ്ഞയിൽ താരമായ രാജഗോപാൽ രണ്ടാം ദിനവും ശ്രദ്ധിക്കപ്പെട്ടു.
രാജഗോപാലിന് പിറകെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പത്രസമ്മേളനത്തിന് എത്തി. സ്പീക്കർ തെരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന് രാജഗോപാൽ വോട്ട് ചെയ്തത് ബിജെപി-സിപിഐ(എം) കൂട്ടുകെട്ടിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.