- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവിഴമണ്ണിനോടുള്ള പ്രണയം ബാക്കിയാക്കി ജോബേട്ടനും കുടുംബവും തീരത്തേക്ക് അണയുന്നു
ബഹറിൻ സീറോ മലബാർ സൊസൈറ്റിയുടെ ഉയർച്ചയിൽ എന്നും കരുത്തായി അരങ്ങിലും അണിയറയിലും ഊർജ്ജസ്വലനായി നിലകൊണ്ട പ്രിയ ജോബ് ചേട്ടനും കുടുംബവും നാട്ടിലേക്ക് തിരിച്ചു.
ഒരു കമ്പനിയിൽ തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ ജോലി ചെയ്യുക എന്ന അനുഭവ കരുത്തുമായാണ് അദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്.സൗമ്യതയുടെ ആൾരൂപമായിരുന്ന അദ്ദേഹത്തെ ബന്ധപ്പെട്ടവരെല്ലാം ജോബേട്ടൻഎന്നാണ് വിളിക്കാറ്.
ഇന്ത്യൻ സ്‌കൂൾ ടീച്ചറായിരുന്ന സഹധർമ്മിണിക്ക് വലിയ ഒരു ശിഷ്യസമ്പത്തും ബഹറിൻ ഉണ്ട്.ജോബേട്ടനും കുടുംബത്തിനും സീറോമലബാർ സോസൈറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി . സീറോ മലബാർ സൊസൈറ്റിയുടെ ഉപഹാരം പ്രസിഡന്റ് ചാൾസ് ആലുക്ക കൈമാറി. ചടങ്ങിൽ മുൻ പ്രസിഡന്റ് ജേക്കബ് വാഴപ്പള്ളി, സെക്രട്ടറി സജു സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറി ജോജി വർക്കി എന്നിവർ സംസാരിച്ചു.
Next Story