- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തന്നെയും രണ്ട് പെൺമക്കളേയും എപ്പോഴും ഉയർത്തിക്കൊണ്ട് വരുന്ന ആ സ്നേഹത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും നന്ദി'; 26ാം വിവാഹ വാർഷിക ദിനത്തിൽ ഒബാമയുടെ ആശംസയ്ക്ക് പിന്നാലെ ഹൃദയത്തിൽ തൊട്ട വാക്കുകളുമായി ഭാര്യ മിഷേൽ; ഭാര്യയുടെ സുന്ദരമായ ചിത്രം പങ്കു വെച്ച് എപ്പോഴും ചിരിക്കുന്ന അതിവിശിഷ്ടമായ പങ്കാളിയെന്ന് വിശേഷിപ്പിച്ച് ഒബാമ
വാഷിങ്ടൺ: 26ാം വിവാഹ വാർഷികം കൊണ്ടാടുമ്പോൾ ഈ ദമ്പതികൾ സന്തോഷം പങ്കിടുന്നത് കണ്ട് അതിയായി സന്തോഷിക്കുകയാണ് ലോകം. ദമ്പതികൾ മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലുമാണ് വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. ഭർത്താവ് ഒബാമയുടെ ഹൃദയം തൊടുന്ന സന്ദേശത്തിന് പിന്നാലെ ആ സ്‌നേഹത്തിന് നന്ദിയറിയിച്ച് മിഷേലും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും വിവാഹ വാർഷിക സന്ദേശം അയച്ചത്. മിഷേലിന്റെ മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് തന്നെ എപ്പോഴും ചിരിപ്പിക്കുന്ന അതിവിശിഷ്ടമായ ഒരു പങ്കാളിയെന്ന വിശേഷിപ്പിച്ചു കൊണ്ടാണ് മിഷേലിനെക്കുറിച്ച് ഒബാമ പങ്കുവെച്ചത്. മുമ്പത്തെ പ്രഥമ വനിത തന്റെ മനസിന് ഏറ്റവും ഇണങ്ങിയ ട്രാവൽ പാർടണറാണെന്നും ഒബാമ ട്വിറ്ററിൽ കുറിച്ചു. 26-ാം വിവാഹവാർഷികദിനത്തിന്റെ ആശംസകൾ നേർന്നാണ് കുറിപ്പ് പങ്കുവെച്ചത്. Thank you @barackobama for 26+ years of love, trust, and respect - for being a man who always lifts up and honors me and our wonderful girls. Each day I'm with yo
വാഷിങ്ടൺ: 26ാം വിവാഹ വാർഷികം കൊണ്ടാടുമ്പോൾ ഈ ദമ്പതികൾ സന്തോഷം പങ്കിടുന്നത് കണ്ട് അതിയായി സന്തോഷിക്കുകയാണ് ലോകം. ദമ്പതികൾ മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലുമാണ് വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. ഭർത്താവ് ഒബാമയുടെ ഹൃദയം തൊടുന്ന സന്ദേശത്തിന് പിന്നാലെ ആ സ്‌നേഹത്തിന് നന്ദിയറിയിച്ച് മിഷേലും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും വിവാഹ വാർഷിക സന്ദേശം അയച്ചത്.
മിഷേലിന്റെ മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് തന്നെ എപ്പോഴും ചിരിപ്പിക്കുന്ന അതിവിശിഷ്ടമായ ഒരു പങ്കാളിയെന്ന വിശേഷിപ്പിച്ചു കൊണ്ടാണ് മിഷേലിനെക്കുറിച്ച് ഒബാമ പങ്കുവെച്ചത്. മുമ്പത്തെ പ്രഥമ വനിത തന്റെ മനസിന് ഏറ്റവും ഇണങ്ങിയ ട്രാവൽ പാർടണറാണെന്നും ഒബാമ ട്വിറ്ററിൽ കുറിച്ചു. 26-ാം വിവാഹവാർഷികദിനത്തിന്റെ ആശംസകൾ നേർന്നാണ് കുറിപ്പ് പങ്കുവെച്ചത്.
Thank you @barackobama for 26+ years of love, trust, and respect - for being a man who always lifts up and honors me and our wonderful girls. Each day I'm with you, I'm reminded of what a treasure you truly are to us all. https://t.co/dfgJRMyWJj
- Michelle Obama (@MichelleObama) October 3, 2018
ഒബാമയുടെ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് മിഷേൽ മറുപടിയും നൽകി. സ്നേഹത്തിനും , വിശ്വാസത്തിനും, ബഹുമാനത്തിനും തന്റെ ഭർത്താവിനോട് നന്ദി കുറിച്ച മിഷേൽ, തന്നെയും രണ്ടു പെൺമക്കളെയും എപ്പോഴും ഉയർത്തിക്കൊണ്ടു വരുന്നതിനെയും പരാമർശിച്ചു. 1991 ൽ വിവാഹനിശ്ചയം കഴിഞ്ഞ ഒബാമയുടെയും മിഷേലിന്റെയും വിവാഹം 1992 ഒക്ടോബർ മൂന്നിനായിരുന്നു. മലിയ ആൻ ഒബാമ, സാഷ ഒബാമ എന്നിവരാണ് മക്കൾ.
Happy Anniversary, @MichelleObama. For 26 years, you've been an extraordinary partner, someone who can always make me laugh, and my favorite person to see the world with. pic.twitter.com/s8xoZ9j2YR
- Barack Obama (@BarackObama) October 3, 2018