- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
214 ജയിൽപുള്ളികളുടെ തടവുശിക്ഷ കുറച്ചു നൽകാൻ ഒബാമയുടെ ഉത്തരവ്; ശിക്ഷാ നിയമങ്ങളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി
വാഷിങ്ടൺ: 214 ജയിൽപുള്ളികളുടെ ശിക്ഷാ കാലാവധി കുറച്ചു നൽകാൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉത്തരവ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന 67 തടവുകാരുൾപ്പെടെയുള്ളവർക്ക് പ്രസിഡന്റിന്റെ കാരുണ്യത്തിൽ ശിക്ഷാ ഇളവു ലഭിക്കും. ഇതാദ്യമായാണ് ഇത്രയും പേരുടെ ജയിൽശിക്ഷാ കാലാവധി ഇളച്ചു നൽകിക്കൊണ്ട് ഒരു പ്രസിഡന്റ് ഉത്തരവിറക്കുന്നത്. നോൺ വയലന്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ശിക്ഷാ കാലാവധി ഇളവു കിട്ടുന്നവരിൽ ഏറെയും. ഭൂരിഭാഗം പേരും ഡ്രഗ്‌സ് ഉപയോഗിച്ചതിന്റേയോ കൈവശം വച്ചതിന്റേയോ പേരിൽ ശിക്ഷ അനുഭവിക്കുന്നവരാണ്. ചെറിയ വിഭാഗം കുറ്റവാളികൾ തോക്ക് കൈവശം വച്ചതിനും ജയിലിലായിട്ടുണ്ട്. ഇതുവരെ ഒബാമ 562 പേർക്ക് ശിക്ഷാ ഇളവു നൽകിയിട്ടുണ്ട്. ശിക്ഷാ കാലാവധിയിൽ ഇളവു ലഭിക്കുന്നവർ മുഴുവനും പുരുഷന്മാരാണ് എന്നതും ശ്രദ്ധേയമാണ്. യുഎസിന്റെ ശിക്ഷാ നിയമങ്ങൾ പലതും കാഠിന്യമുള്ളതാണെന്നും അനാവശ്യമായി ഏറെ പേർ ഏറെക്കാലും ജയിലിൽ കഴിയേണ്ടി വരുന്നത് ഇതുകൊണ്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് തന്റെ അധികാരം ഉ
വാഷിങ്ടൺ: 214 ജയിൽപുള്ളികളുടെ ശിക്ഷാ കാലാവധി കുറച്ചു നൽകാൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉത്തരവ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന 67 തടവുകാരുൾപ്പെടെയുള്ളവർക്ക് പ്രസിഡന്റിന്റെ കാരുണ്യത്തിൽ ശിക്ഷാ ഇളവു ലഭിക്കും. ഇതാദ്യമായാണ് ഇത്രയും പേരുടെ ജയിൽശിക്ഷാ കാലാവധി ഇളച്ചു നൽകിക്കൊണ്ട് ഒരു പ്രസിഡന്റ് ഉത്തരവിറക്കുന്നത്.
നോൺ വയലന്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ശിക്ഷാ കാലാവധി ഇളവു കിട്ടുന്നവരിൽ ഏറെയും. ഭൂരിഭാഗം പേരും ഡ്രഗ്‌സ് ഉപയോഗിച്ചതിന്റേയോ കൈവശം വച്ചതിന്റേയോ പേരിൽ ശിക്ഷ അനുഭവിക്കുന്നവരാണ്. ചെറിയ വിഭാഗം കുറ്റവാളികൾ തോക്ക് കൈവശം വച്ചതിനും ജയിലിലായിട്ടുണ്ട്. ഇതുവരെ ഒബാമ 562 പേർക്ക് ശിക്ഷാ ഇളവു നൽകിയിട്ടുണ്ട്.
ശിക്ഷാ കാലാവധിയിൽ ഇളവു ലഭിക്കുന്നവർ മുഴുവനും പുരുഷന്മാരാണ് എന്നതും ശ്രദ്ധേയമാണ്. യുഎസിന്റെ ശിക്ഷാ നിയമങ്ങൾ പലതും കാഠിന്യമുള്ളതാണെന്നും അനാവശ്യമായി ഏറെ പേർ ഏറെക്കാലും ജയിലിൽ കഴിയേണ്ടി വരുന്നത് ഇതുകൊണ്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് തന്റെ അധികാരം ഉപയോഗിച്ച് ഇത്തരം കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നേടിക്കൊടുക്കാൻ ഒബാമ മുൻകൈയെടുക്കുന്നത്. അമേരിക്കയുടെ ശിക്ഷാ നിയമങ്ങൾ പുനപ്പരിശോധിക്കേണ്ട കാലം കഴിഞ്ഞുവെന്നും വൈറ്റ് ഹൗസ് വക്താവ് ചൂണ്ടിക്കാണിക്കുന്നുണ്ട്.