വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മകൾ നതാഷയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.തന്റെ പതിനാറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പിതാവ് ബരാക് ഒബാമയോടും അമ്മ മിഷേൽ ഒബാമയോടുമൊപ്പം ആഹ്‌ളാദം പങ്കിടുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ചുവന്ന വസ്ത്രം ധരിച്ചു കൊണ്ടാണ് ചിത്രങ്ങളില് സാഷയെന്ന നതാഷയെ കാണുന്നത്.സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് നതാഷയുടെ വേഷവിധാനത്തിന് ലഭിക്കുന്നത്.അമേരിക്കകത്തും പുറത്തുമുള്ള നിരവധി പേർ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

ട്വിറ്ററിലും മറ്റും ധാരാളം കമന്റുകളും അനുബന്ധമായി വരുന്നുണ്ട്.ചിലർ നതാഷയുടെ വസ്ത്രധാരണത്തെ വിലയിരുത്തുമ്പോൾ മറ്റു ചിലർ അവരുടെ 'ലുക്കി'നെയാണ് പുകഴ്‌ത്തുന്നത്.വശ്യമായ ചിരിയും നോട്ടവുമാണ് നതാഷയുടേതെന്ന് പറയുന്നവരുമുണ്ട്.

മാതാപിതാക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മാത്രമല്ല,സ്വന്തം സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രങ്ങളും സജീവമാണ്.നതാഷയെ പുകഴ്‌ത്തുന്നവർ തങ്ങളുടെ പ്രിയ പ്രസിഡന്റായിരുന്ന ഒബാമയെ വാഴ്‌ത്താനും മറക്കുന്നില്ല.