വാഷിങ്ടൺ: നിയമ വിരുദ്ധമായി അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് ഇവിടെ നിയമനാനു സൃതം തുടരുന്നതിന് അനുമതി നൽകുന്ന യുടെ ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡ്രീം ആക്ട്) ഭരണ ഘടന വിരുദ്ധമാണെന്ന് അറ്റോർണി ജനറൽ ജെഫ് സെഷൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ഡിഎസിഎ(DACA) പദ്ധതിയുടെ അടിസ്ഥാനത്തിൽ 800,000 പേർക്ക് ഇവിടെ ജോലി ചെയ്യുന്നതിനുള്ള അനുമതി ഒബാമ ഗവൺമെന്റ് നൽകിയിരുന്നത് സാവകാശം പിൻവലിക്കുന്നതിനാണ് ട്രംപ് ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നതെന്നും ജെഫ് വ്യക്തമാക്കി.

ട്രംപിന്റെ തീരുമാനം നിയമപരമായി അംഗീകരിക്കുന്നതിന് യുഎസ് കോൺഗ്ര സിന് ആറ് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഡ്രീം ആക്ട് പിൻവലിച്ചാൽ ഇന്ത്യൻ വംശജരായി 7000 ത്തോളം യുവതി യുവാക്കളുടെ ഭാവിയാണ് അവതാളത്തിലാക്കുക. 2012 ൽ ഒബാമ ഭരണ കൂടമാണ് ഡ്രീം ആക്ടിന് രൂപം നൽകിയത്.

ട്രംപിന്റെ തീരുമാനത്തെ നാണം കെട്ട പ്രവർത്തിയായിട്ടാണ് ഡെമോക്രാറ്റിക് പാർട്ടി ലീഡർ നാൻസി പെലോസി വിശേഷിപ്പിച്ചത്. മറ്റുള്ളവർക്ക് അവസരം നൽകുന്ന ഒരു രാജ്യമാണെങ്കിലും ഇവിടെ നിയമ വ്യവസ്ഥകൾ നിലവിലുണ്ടെന്ന് എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.