- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാരുടെ പ്രതീക്ഷകൾ തകർത്ത് യുഎസ് ഫെഡറൽ ജഡ്ജിന്റെ ഉത്തരവ്; ഉത്തരവ് മറികടന്ന് പദ്ധതി നടപ്പാക്കുമെന്ന് ബരാക് ഒബാമ; യുഎസിൽ അരങ്ങേറുന്നത് ഫെഡറൽ യുദ്ധം
വാഷിങ്ടൺ: അമേരിക്കയിലുള്ള അഞ്ചു മില്യണോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്തലിൽ നിന്ന് രക്ഷിക്കുന്ന പ്രസിഡന്റ് ബരാക് ഒബാമയുടെ പദ്ധതിക്ക് തടയിട്ടുകൊണ്ട് യുഎസ് ഡിസ്ട്രിക്ട് ജഡ്ജിന്റെ ഉത്തരവ്. ബുധനാഴ്ച നടപ്പാക്കേണ്ടിയിരുന്ന പദ്ധതിക്കാണ് ബ്രൗൺസ്വില്ലെ ഡിസ്ട്രിക്ട് കോടതിയിലെ ജഡ്ജ് ആൻഡ്രൂ ഹെനാൻ താത്ക്കാലികമായി തടയിട്ടി
വാഷിങ്ടൺ: അമേരിക്കയിലുള്ള അഞ്ചു മില്യണോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്തലിൽ നിന്ന് രക്ഷിക്കുന്ന പ്രസിഡന്റ് ബരാക് ഒബാമയുടെ പദ്ധതിക്ക് തടയിട്ടുകൊണ്ട് യുഎസ് ഡിസ്ട്രിക്ട് ജഡ്ജിന്റെ ഉത്തരവ്. ബുധനാഴ്ച നടപ്പാക്കേണ്ടിയിരുന്ന പദ്ധതിക്കാണ് ബ്രൗൺസ്വില്ലെ ഡിസ്ട്രിക്ട് കോടതിയിലെ ജഡ്ജ് ആൻഡ്രൂ ഹെനാൻ താത്ക്കാലികമായി തടയിട്ടിരിക്കുന്നത്. ഇതോടെ വിവാദ കുടിയേറ്റ പരിഷ്‌ക്കാര നിയമം നിയമത്തിന്റെ കുരുക്കിലായിരിക്കുകയാണ്.
തന്റെ എക്‌സിക്യൂട്ടീവ് പവർ അനുസരിച്ചാണ് പ്രസിഡന്റ് ഒബാമ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തലിൽ നിന്ന് രക്ഷിക്കുന്ന കുടിയേറ്റ നിയമത്തിന് അനുമതി നൽകിയത്. വർഷങ്ങളായി യുഎസിൽ അനധികൃമായി താമസിക്കുന്ന കുടിയേറ്റക്കാർക്ക് നാടുകടത്തലിൽ നിന്ന് രക്ഷിച്ച് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുന്നതിന് അനുമതി നൽകുന്നതാണ് ഒബാമയുടെ പദ്ധതി. എന്നാൽ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന പദ്ധതിക്ക് ചൊവ്വാഴ്ച രാവിലെ ജഡ്ജി ഹെനാൻ ഒരു ഉത്തരവിലൂടെ തടഞ്ഞത്. ഇതോടെ അഞ്ചു മില്യണോളം വരുന്ന യുഎസിലെ അനധികൃത കുടിയേറ്റക്കാരുടെ സ്വപ്‌നങ്ങൾക്കു മേൽ കരിനിഴൽ വീണിരുക്കുകയാണ്.
26 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ നേതാക്കൾ ഒരുമിച്ച് പ്രസിഡന്റിന്റെ പദ്ധതിക്കെതിരേ ചരട് വലിച്ചതാണ് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഫെഡറൽ ജഡ്ജിയെ നയിച്ച വസ്തുത. അതേസമയം ഇതാദ്യമായല്ല ആൻഡ്രൂ ഹെനാൻ കുടിയേറ്റക്കാർക്കെതിരേ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ആരോപണമുണ്ട്. നിയമപരമായി അമേരിക്കയിൽ സ്ഥിരതാമസത്തിന് അനധികൃത കുടിയേറ്റക്കാർക്ക് സുവർണാവസരമൊരുങ്ങിയതാണ് ജഡ്ജിയുടെ ഉത്തരവിൽ തകർക്കപ്പെട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ അധികാരത്തെ കോടതിയിൽ വെല്ലുവിളിച്ചിരിക്കുന്നതുപോലെയുള്ള സാഹചര്യമാണ് ഇപ്പോൾ പുതിയ ഉത്തരവോടെ അരങ്ങേറിയിരിക്കുന്നത്.
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചാ വിഷയമായേക്കാവുന്ന നിയമപരിഷ്‌ക്കാരമാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്. പ്രസിഡന്റിന്റെ നടപടി നിയമപരമല്ലെന്നും അനധികൃത കുടിയേറ്റക്കാർക്ക് ഡ്രൈവിങ് ലൈസൻസും മറ്റും നൽകുന്നത് സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നുമാണ് ഈ സംസ്ഥാനങ്ങൾ വാദിക്കുന്നത്. ഇവരുടെ വാദത്തോട് ഫെഡറൽ ജഡ്ജ് ഹെനാൻ യോജിക്കുകയും പദ്ധതി നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിടുകയുമായിരുന്നു.
അതേസമയം ജഡ്ജിയുടെ ഉത്തരവ് തെറ്റാണെന്നാണ് വൈറ്റ് ഹൗസ് വാദിക്കുന്നത്. പ്രസിഡന്റ് തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ഇതിനെതിരേ നിയമനടപടിക്ക് ഒരുങ്ങുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.