- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ലക്ക് കെട്ട് കാറോടിച്ച 18കാരി കാറിടിച്ച് 14കാരിയായ സഹോദരിയെ കൊന്നിട്ടും ഞാൻ എന്റെ അനിയത്തിയെ കൊന്നുവെന്ന് പറഞ്ഞ് ലൈവ് സ്ട്രീമിങ് നടത്തി...!! ചോരയിൽ പൂണ്ട് ജീവന് വേണ്ടി നിലവിളിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ താരമാകുവാനായി പുതുതലമുറ മാറുന്നതിന്റെ ഭീകര ദൃശ്യങ്ങൾ പുറത്ത്
സ്റ്റോക്ക്‌ടോണിലെ 18 കാരിയായ ഒബ്ദുലിയ സാൻചെസ് മദ്യപിച്ച് മദോന്മത്തയായി കാറോടിക്കുകയും തന്റെ 14 കാരിയായ സഹോദരിയെ കാറിടിച്ച് കൊല്ലുകയും ചെയ്തു. ഇതൊന്നും പോരാഞ്ഞ് സഹോദരി ചോരയിൽ പൂണ്ട് ജീവന് വേണ്ടി കേഴുമ്പോൾ ഈ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്തുകയെന്ന പൈശാചിക കൃത്യവും ഒബ്ദുലിയ നിർവഹിച്ചുവെന്നാണ് ആരോപണം. ഞാൻ എന്റെ അനിയത്തിയെ കൊന്നുവെന്ന് പറഞ്ഞായിരുന്നു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ ടീനേജർ ലൈവ് സ്ട്രീമിങ് നടത്തിയിരുന്നത്. കൂടപ്പിറപ്പ് ജീവൻ മരണ പോരാട്ടം നടത്തുമ്പോഴും അവളെ രക്ഷിക്കാൻ ശ്രമിക്കാതെ സോഷ്യൽ മീഡിയയിൽ താരമാകാൻ വേണ്ടി ശ്രമിക്കുന്ന ന്യൂജനറേഷന്റെ പ്രതിനിധിയായി മാറിയിരിക്കുകയാണ് ഇതിലൂടെ ഒബ്ദുലിയ. ജാക്യുലിൻ സാൻചെസ് എന്ന 14കാരിയാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ഗ്രാഫിക് വീഡിയോകൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. ഒബ്ദുലിയ സാധാരണ നിലയിൽ സംസാരിച്ച് വണ്ടിയോടിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. തുടർന്ന് കാറിന്റെ താളം തെറ്റുകയു
സ്റ്റോക്ക്‌ടോണിലെ 18 കാരിയായ ഒബ്ദുലിയ സാൻചെസ് മദ്യപിച്ച് മദോന്മത്തയായി കാറോടിക്കുകയും തന്റെ 14 കാരിയായ സഹോദരിയെ കാറിടിച്ച് കൊല്ലുകയും ചെയ്തു. ഇതൊന്നും പോരാഞ്ഞ് സഹോദരി ചോരയിൽ പൂണ്ട് ജീവന് വേണ്ടി കേഴുമ്പോൾ ഈ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്തുകയെന്ന പൈശാചിക കൃത്യവും ഒബ്ദുലിയ നിർവഹിച്ചുവെന്നാണ് ആരോപണം. ഞാൻ എന്റെ അനിയത്തിയെ കൊന്നുവെന്ന് പറഞ്ഞായിരുന്നു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ ടീനേജർ ലൈവ് സ്ട്രീമിങ് നടത്തിയിരുന്നത്. കൂടപ്പിറപ്പ് ജീവൻ മരണ പോരാട്ടം നടത്തുമ്പോഴും അവളെ രക്ഷിക്കാൻ ശ്രമിക്കാതെ സോഷ്യൽ മീഡിയയിൽ താരമാകാൻ വേണ്ടി ശ്രമിക്കുന്ന ന്യൂജനറേഷന്റെ പ്രതിനിധിയായി മാറിയിരിക്കുകയാണ് ഇതിലൂടെ ഒബ്ദുലിയ.
ജാക്യുലിൻ സാൻചെസ് എന്ന 14കാരിയാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ഗ്രാഫിക് വീഡിയോകൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. ഒബ്ദുലിയ സാധാരണ നിലയിൽ സംസാരിച്ച് വണ്ടിയോടിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. തുടർന്ന് കാറിന്റെ താളം തെറ്റുകയും അത് സമീപത്തെ മുള്ള് കമ്പി ഫെൻസിൽ തട്ടുന്നതും സമീപത്തെ ഇടിച്ച് മറിയുന്നതും കാണാം. തുടർന്ന് ജാക്യുലിൻ കാറിൽ നിന്നും തെറിച്ച് വീഴുകയും സഹായത്തിനായി ഒബ്ദുലിയയോട് കേഴുന്നതും കാണാം.
എന്നാൽ സഹോദരിയെ രക്ഷിക്കുന്നതിന് പകരം ഒബ്ദുലിയ ക്യാമറയിൽ സംസാരിക്കുകയാണ് ചെയ്യുന്നത്. താൻ സഹോദരിയെ കൊന്നുവെന്ന വെളിപ്പെടുത്തൽ ഈ അവസരത്തിലാണ് ഒബ്ദുലിയ നടത്തുന്നത്. ഈ കുറ്റത്തിൻ താൻ ജയിലിൽ പോകുമെന്നറിയാമെന്നും താൻ സഹോദരിയെ സ്‌നേഹിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവിതത്തിലെ അവസാന കാര്യമാണിതെന്നും ഒബ്ദുലിയ ലൈവ് സ്ട്രീമിംഗിലൂടെ വെൽപ്പെടുത്തുന്നുണ്ട്. ഒബ്ദുലിയ തന്റെ മരിച്ച തന്റെ സഹോദരിയുടെ അടുത്ത് മുട്ടുകുത്തിയിരിക്കുന്നതോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്. ഇതിൽ ഒബ്ദുലിയ തന്റെ സഹോദരിയോട് എഴുന്നേൽക്കാൻ പറയുന്നതും മരണത്തിന് വഴിയൊരുക്കിയതിന് തനിക്ക് മാപ്പേകാൻ അപേക്ഷിക്കുന്നതും കാണാം.
കാറപകടത്തിൽ കൊല്ലപ്പെട്ട ജാക്യുലിൻ സീറ്റ് ബെൽട്ട് ധരിച്ചിട്ടില്ലായിരുന്നുവെന്നാണ് മെർസെഡ് കൗണ്ടി ഷെരീഫ് വെൺ വാൺകെ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.45ന് ഹെന്റി മില്ലെർ റോഡിലാണ് അപകടം നടന്നിരിക്കുന്നത്. കാറിന്റെ പുറക് വശത്തെ വിൻഡോയിലൂടെയാണ് 14കാരി ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചിരുന്നത്. കാറിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നുവെന്നും ജാക്യൂലിനെ രക്ഷിക്കാൻ അവൾ ഒബ്ദുലിയയോട് അപേക്ഷിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഈ പെൺകുട്ടിയുടെ കാലിന് അപകടത്തിൽ കാര്യമായ പരുക്കേറ്റിട്ടുണ്ട്. ഒബ്ദുലിയ സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ ചെറിയ പരുക്കുകളേ പറ്റിയിട്ടുള്ളൂ. കൊലപാതക കുറ്റം ചുമത്തി നിലവിൽ മെർസെഡ് കൗണ്ടി ജയിലിലാണ് ഒബ്ദുലിയയെ പാർപ്പിച്ചിരിക്കുന്നത്.