- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് പുതുപ്പാടി അടിവാരം സ്വദേശി ലവിത രതീഷ്
കോഴിക്കോട്: കോവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം സ്വദേശിയായ ലവിത രതീഷ് ആണ് മരണപ്പെട്ടത്. 32 വയസ്സുണ്ടായിരുന്നു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായിരുന്ന ലവിത കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ആശുപത്രിയിൽ ജോലിക്കിടെയാണ് ലവിതക്ക് കോവിഡ് ബാധിച്ചിട്ടുള്ളത്. അസുഖം മൂർച്ഛിച്ചതോടെ ഇന്ന് മരണപ്പെടുകയായിരുന്നു. നെല്ലിപ്പൊയിൽ സ്വദേശി രതിഷാണ് ഭർത്താവ്. പരേതനായ കണ്ടൻകുട്ടിയാണ് പിതാവ്. ഇന്ദിര മാതാവും ലോലിത, ലാവണ്യ എന്നിവർ സഹോദരങ്ങളുമാണ്.
Next Story