- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ സംസ്‌കാര ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; കോതമംഗലം ചെറിയ പള്ളി സെമിത്തേരിയിൽ വച്ച് മരണമടഞ്ഞത് 76 കാരിയായ അമ്മിണി
കോതമംഗലം: ഭർത്താവിന്റെ സംസ്‌ക്കാര ചടങ്ങിനിടെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിമറ്റം കുറുങ്കുളം ചിറയിൽ വീട്ടിൽ ജേക്കബ് സി.ജെ.(82) ഞായറാഴ്ച മരണമടഞ്ഞിരുന്നു. ജേക്കബിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ ഇടവക പള്ളിയായ കോതമംഗലം ചെറിയപള്ളി സെമിത്തേരിയിൽ നടക്കുന്നതിനിടെ ഭാര്യ അമ്മിണി (76) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമ്മിണി പറവൂർ അമ്പാട്ട് കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11 ന് കോതമംഗലം ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സന്തോഷ്, സുരേഷ്, സുബാഷ് ,സജീഷ്, ഷീബ മരുമക്കൾ: മോളി, കുഞ്ഞമ്മ, സോളി, ഷനിത, ഷാജി എന്നിവരാണ്.
Next Story