- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സ്വദേശിനി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് 35 കാരിയായ അശ്വതി ബിപിൻ മോഹൻ; അന്ത്യം കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് ഐസിയുവിൽ കഴിയവേ
കോഴിക്കോട് : കോഴിക്കോട് സ്വദേശിനിയായ യുവതി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാരപ്പുറം ആനന്ദ് ഗാർഡനിൽ അശ്വതി ബിപിൻ മോഹൻ (35) ആണ് മരിച്ചത്.നേരത്തെ കോവിഡ് ബാധിതയായി ചികിത്സയിൽ ആയിരുന്നു.കോവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ കൂടിയതിനെ തുടർന്നു ദമാം അൽമന ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.ആരോഗ്യ നിലയിൽ ഇടക്കു വെച്ച് അൽപ്പം പുരോഗതി വന്നിരുന്നെങ്കിലും ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
ഒടുവിൽ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു.വിവാഹം കഴിഞ്ഞു പതിനൊന്നു വർഷവും ഒരു മാസവും ഒരു ദിവസവും തികയുന്ന ഇന്ന് തന്നെയായിരുന്നു അശ്വതിയുടെ മരണം.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അശ്വതിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദമാമിൽ എത്തിയിരുന്നു.
മക്കളില്ല.ഭർത്താവ് ബിപിൻ എസ് നായർ കഴിഞ്ഞ എട്ടു വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരുന്നു.അച്ചൻ: സി. എ .മോഹൻ,അമ്മ: പ്രേമ മോഹൻ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.