റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട് വടക്കഞ്ചേരി ആമക്കുളം പൂക്കോട് മംഗലം സ്വദേശി വി എം. അക്‌ബർ മരണപ്പെട്ടത്. 58 വയസായിരുന്നു. ദക്ഷിണ സൗദിയിലെ അബഹയിൽ താമസ സ്ഥലത്തുവച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ മരണം സംഭവിക്കുകയും ചെയ്തു.

27 വർഷമായി സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് അക്‌ബർ. അബഹയിൽ ലഘുഭക്ഷണശാല നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നാട്ടിൽ പോയിട്ടില്ല. പിതാവ്: പരേതനായ വി.ആർ.എസ് മുഹമ്മദ് ഇബ്രാഹിം, മാതാവ്: ബീഫാത്തിമ, ഭാര്യ: ഷമിത, മക്കൾ: അലീഷ, അമീഷ, സഹോദരങ്ങൾ: ഇസ്മാഈൽ, കാസിം, ഷംസുദ്ദീൻ, സൽമ, അസീറ, ജമീല, ബൽക്കീസ്, സീനത്ത്. ഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈനുദ്ദീൻ അമാനിയുടെ നേതൃത്വത്തിൽ എംബസി വെൽഫയർ അംഗം അഷ്‌റഫ് കുറ്റിച്ചൽ, ജഅ്ഫർ പാലക്കാട്, അഷ്റഫ് പള്ളം തുടങ്ങിയവർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം അബഹയിൽ ഖബറടക്കി.