ദുബായ്: പത്തനംതിട്ട റാന്നി ഉതിമൂട് ചേന്നങ്കര സ്വദേശി റെനി രാജൻ തോമസ്(37) ഹൃദയാഘാതം മൂലം ദുബായിൽ അന്തരിച്ചു. കഴിഞ്ഞ 10 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ കൺസൾട്ടന്റായിരുന്നു. തോമസ് രാജൻലാലു രാജൻ ദമ്പതികളുടെ മകനാണ്.

പുത്തൻകുരിശ് ഒഴുക്കുനീറ്റിൽ കണ്ണാട്ട്കുഴിയിൽ കെസി ലിസ്സ വർഗീസാണ് ഭാര്യ. മക്കൾ: ഷോൺ, സാഷ. സഹോദരങ്ങൾ: റെജിന ഡെന്നിസ്(അമേരിക്ക), റെനില ബിജോയ്(ദുബായ്).

മരണാനന്തര ചടങ്ങളുകൾ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് കരാമ ഹോളി ട്രിനിറ്റി ചർച്ചിൽ നടത്തിയ ശേഷം മൃതദേഹം ജബൽ അലിയിലെ ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.