- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറി താമസിക്കണമെന്ന മോഹത്തിന് സാഫല്യം ആയിട്ടും തമ്മിൽ തല്ല് തീർന്നില്ല; പുതിയ വീടിന്റെ പണികൾക്കിടയിൽ വീട്ടിലേക്ക് കയറി മകളെ നെഞ്ചിൽ ചേർത്ത് പിടിച്ച് മണ്ണെണയൊഴിച്ച് തീ കൊളുത്തി യുവതി; ഇടപ്പാളിൽ യുവതിയും ആറ് വയസുള്ള കുട്ടിയും വെന്ത് മരിച്ചു
എടപ്പാൾ: ഏറെ നാളായ ഭർത്താവും കുഞ്ഞുമൊത്ത് മാറി താമസിക്കണമെന്ന് മോഹ സാഫല്യം സാക്ഷാത്ക്കരിക്കാനാകാതെ താര മകളുമൊത്ത് യാത്രയായത് ഭർത്താവുമായുള്ളഅഭിപ്രായ വ്യത്യാസത്തെ തുടർന്ന്. വട്ടംകുളം കവുപ്രിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്ബുധനാഴ്ച രാവിലെ വീടിനായി പണിത തറയിൽ ഇരുവരുംചേർന്ന് മണ്ണ് കോരിനിറക്കുകയായിരുന്നു ഇതിനിടയിൽ അടുത്ത് കളിച്ചുകൊണ്ടിരുന്ന മകളെയുമെടുത്ത് തറവാട് വീടിന്റെ മുകളിലേക്കു കയറിയ താര കുട്ടിയുടെയും തന്റെയും ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് സൂചന. എട്ടുവർഷം മുൻപാണ് പൊൽപ്പാക്കര കൊളക്കാട്ടിൽ മോഹനന്റെ ഇളയമകളുമായ താരയും ബിജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തറവാട്ടു വീട്ടിൽ മാതാപിതാക്കൾക്കും അനിയനും കുടുംബത്തിനുമൊപ്പം കഴിഞ്ഞിരുന്ന ബിജു വീട്ടുപറമ്പിൽത്തന്നെ സ്വന്തമായി വീടുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. ഓട് മേഞ്ഞ വീട്ടിലെ തട്ടിന്മുകളിൽ നിന്ന് തീയുംപുകയും കണ്ട് ഭർത്താവും പരിസരവാസികളുമോടിയെത്തി തീയണച്ചപ്പോഴേക്കും ഇരുവരും മരിച്ചു. വട്ടംകുളം തൈക്കാട് മഠത്തിൽ വളപ്പി
എടപ്പാൾ: ഏറെ നാളായ ഭർത്താവും കുഞ്ഞുമൊത്ത് മാറി താമസിക്കണമെന്ന് മോഹ സാഫല്യം സാക്ഷാത്ക്കരിക്കാനാകാതെ താര മകളുമൊത്ത് യാത്രയായത് ഭർത്താവുമായുള്ളഅഭിപ്രായ വ്യത്യാസത്തെ തുടർന്ന്. വട്ടംകുളം കവുപ്രിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്ബുധനാഴ്ച രാവിലെ വീടിനായി പണിത തറയിൽ ഇരുവരുംചേർന്ന് മണ്ണ് കോരിനിറക്കുകയായിരുന്നു ഇതിനിടയിൽ അടുത്ത് കളിച്ചുകൊണ്ടിരുന്ന മകളെയുമെടുത്ത് തറവാട് വീടിന്റെ മുകളിലേക്കു കയറിയ താര കുട്ടിയുടെയും തന്റെയും ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് സൂചന.
എട്ടുവർഷം മുൻപാണ് പൊൽപ്പാക്കര കൊളക്കാട്ടിൽ മോഹനന്റെ ഇളയമകളുമായ താരയും ബിജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തറവാട്ടു വീട്ടിൽ മാതാപിതാക്കൾക്കും അനിയനും കുടുംബത്തിനുമൊപ്പം കഴിഞ്ഞിരുന്ന ബിജു വീട്ടുപറമ്പിൽത്തന്നെ സ്വന്തമായി വീടുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. ഓട് മേഞ്ഞ വീട്ടിലെ തട്ടിന്മുകളിൽ നിന്ന് തീയുംപുകയും കണ്ട് ഭർത്താവും പരിസരവാസികളുമോടിയെത്തി തീയണച്ചപ്പോഴേക്കും ഇരുവരും മരിച്ചു. വട്ടംകുളം തൈക്കാട് മഠത്തിൽ വളപ്പിൽ (കോട്ടീരി വളപ്പിൽ) ബിജുവിന്റെ ഭാര്യ താര (29), ഏക മകൾ ആറു വയസ്സുകാരി അമേഖ എന്നിവരാണ് ബുധനാഴ്ച ഒൻപതര മണിയോടെ ഭർത്തൃവസതിയിൽ മരിച്ചത്.
ഭർത്തൃപിതാവും സഹോദരനും ജോലിക്കും അമ്മ തൊട്ടടുത്തു തന്നെയുള്ള മകളുടെ വീട്ടിലേക്കും പോയ സമയത്തായിരുന്നു സംഭവം.മുറിയിൽനിന്ന് തീയും പുകയുമുയർന്നതുകണ്ട ബിജുവും പരിസരവാസികളുമോടിയെത്തിയപ്പോൾ മുറിയുടെ വാതിൽ അകത്ത നിന്ന് പൂട്ടിയിരുന്നു. ഏറെ കഴിഞ്ഞാണ് തുറക്കാനായത്. മോട്ടോർ അടിച്ച് തീയണച്ചപ്പോഴേക്കും ഇരുവരും കാണാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.
പൈാന്നാനി എസ്‌ഐ: കെ. നൗഫൽ, ചങ്ങരംകുളം എസ്‌ഐ: കെ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി മഹസർ തയാറാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്കയച്ച മൃതശരീരം വ്യാഴാഴ്ച ഉച്ചയോടെ പൊൽപ്പാക്കരയിൽ സംസ്‌കരിക്കും. തങ്കയാണ് താരയുടെ അമ്മ. സഹോദരങ്ങൾ: തുളസി, തനൂജ.
സംഭവത്തെ കുറിച്ച് പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്താലാണ് മകൾ കുട്ടിയുമൊത്ത് ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തതെന്ന് പിതാവ് മോഹനൻ പൊലീസിൽ പരാതിപ്പെട്ടു. വീട്ടിൽ പലപ്പോഴും കലഹങ്ങൾ ഉണ്ടാകാറുള്ളതായി നാട്ടുകാർ പറഞ്ഞു. പലപ്പോഴും പ്രശ്നം വഷളാകുമ്പോൾ നാട്ടുകാർ ഇടപെടാറുണ്ടെന്നും പറയുന്നു.