കോഴിക്കോട്: ഓസ്‌ട്രേലിയായിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ഓ.ഐ.സി.സി. ഗ്ലോബൽ കമ്മറ്റിയംഗവുമായ ബിജുസ്‌കറിയായുടെ പിതാവ് കെപി. സ്‌കറിയാ(78), കണ്ടംകുളങ്ങര ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി മൈക്കാവ് സ്വദേശിയാണ്. മൃത സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മൈക്കാവ് സെന്റ്.മേരീസ് ഓർത്ത് ഡോക്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടും. ഭാര്യ പരേതയായ സാറാ തുരുത്തിക്കാട്ടിൽ ആണ്. മക്കൾ സജി സക്കറിയാ (റിയാദ്), ബിജുസ്‌കറിയാ (ഓസ്‌ട്രേലിയാ), സോണി സ്‌കറിയാ (ജിദ്ദാ), മരുമക്കൾ ബീനാ സജി, ബിനു ബിജു, ഷീജാ സോണി എന്നിവരാണ്. പരേതന്റെ വിയോഗത്തിൽ ഓ.ഐ.സി.സി. ദേശീയ കമ്മറ്റി കൺവീനർ ഹൈനസ്സ് ബിനോയിയും ഓ.ഐ.സി.സി സ്ഥാപക പ്രസിഡന്റ് ജോസ്, എ. ജോർജ്, ഓ. ഐ. സി.സി. വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് എന്നിവർ അനുശോചനം അറിയിച്ചു.