മക്ക: ഹജ്ജ് നിർവ്വഹിക്കാനെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപ്പുഴ കച്ചേരിപ്പടി സ്വദേശി സിൽവർ കൊച്ചുമുഹമ്മത് ആണ് മരി്ച്ചത്. പരേതന് 66 വയസായിരുന്നു പ്രായം.

ഇദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ സുബൈദ ബീവിയുമൊത്തായിരുന്നു ഹജ്ജിന് എത്തിയത്. മക്കൾ നസി, നാസി, നിസാമോൾ ജസിമോൾ. മൃതദേഹം മക്കയിൽ ഖബറടക്കും