- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ മിനി മാർക്കറ്റിൽ കഴുത്തിന് മുറിവേറ്റ് മലയാളി മരിച്ച നിലയിൽ; മോഷ്ടാക്കൾ നടത്തിയ കൊലപാതകമെന്ന് സൂചന; മലപ്പുറം സ്വദേശിയുടെ മരണം പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ
മലപ്പുറം: സൗദിയിലെ മിനി മാർക്കറ്റിൽ കഴുത്തിന് മുറിവേറ്റ് മലയാളി മരിച്ച നിലയിൽ. മോഷ്ടാക്കൾ നടത്തിയ കൊലപാതകമെന്ന് സൂചന. മരണം പ്രവാസം നിർത്തി നാട്ടിൽ പോകാനിരിക്കെ. സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷിലാണ് മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദലി പുള്ളിയിൽ എന്ന ബാപ്പുട്ടിലെ(52) മരിച്ച നിലയിൽ കാണപ്പെട്ടത്. ഇയാൾ ദിസവും രാത്രി ആളില്ലാത്ത സമയത്തും ഏറെവൈകിയും കടയുടെ ഗ്ലാസ് ഡോർ അടച്ച് പാക്കിങ് ജോലികളും മറ്റും ചെയ്യാറുണ്ടെന്നും ഈസമയത്ത് എത്തിയ മോഷ്ടാക്കൾ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇദ്ദേഹം ജോലി ചെയ്തിരുന്ന മിനി മാർക്കറ്റിൽ വെച്ച് ഇന്ന് പുലർച്ചെയാണ് കഴുത്തിന് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് കഴുത്തിനേറ്റ മുറിവിൽനിന്ന് രക്തം വാർന്ന് മരിച്ച നിലയിൽ മുഹമ്മദലിയെ കണ്ടത്. തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ വിവരമറിയിച്ച ശേഷം പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരന്മാരായ ഹൈദർ അലിയും ഇപ്പോൾ നാട്ടിലുള്ള അശ്‌റഫും ഇതേ സ്ഥാപനത്തിലെ ജോലിക്കാരാണ്.
പ്രവാസം നിർത്തി നാട്ടിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.ഇരുപത്തി അഞ്ച് വർഷം മുമ്പ് താഇഫിൽ പ്രവാസ ജീവിതം തുടങ്ങിയ ബാപ്പുട്ടി ജിസാനിൽ എത്തിയിട്ട് പതിനഞ്ച് വർഷമായി. ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങി എത്തിയത്.
പിതാവ്-പുള്ളിയിൽ അബ്ദുഹാജി. മാതാവ്- പാത്തുമ്മ കുന്നത്തൊടി.
ഭാര്യ- പാലേമ്പുടിയൻ റംല ഇരുമ്പുഴി.മക്കൾ- മുസൈന, മഅദിൻ (ആറ് വയസ്സ്)
മരുമകൻ- ജുനൈദ് അറബി പട്ടർകടവ്.സഹോദരങ്ങൾ- ഹൈദർ അലി, അശ്‌റഫ്, ശിഹാബ്, മുനീറ