മലപ്പുറം: നോമ്പ് തുറന്നതിനു ശേഷം റൂമിൽ നിന്ന് സവാരിക്കായി ഇറങ്ങിയ യുവാവ് വാഹനം തട്ടി മരിച്ചു. ചെറുമുക്ക് ജീലാനി നഗറിലെ മീത്തിൽ മികച്ചാൻ ഉമ്മർ - സൈനബ എന്നവരുടെ മകൻ സമദിനെയാണ് ( 39) റോഡരികിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ യെൽബുർഗ്ഗയിൽ സഹോദരങ്ങളും ചേർന്ന് ഇരുവത് വർഷത്തോളമായി റൈയിൻബോ ബേക്കറി നടത്തി വരികയായിരുന്നു.

പതിവായി റോഡിൽ നടക്കാറുണ്ട. സമദ് നോമ്പ് തുറന്നതിനു ശേഷം ബേക്കറിയുടെ തോട്ടടുത്ത് തന്നെയാണ് അപകടം സംഭവിച്ചത്. റോഡ് സൈഡിൽ മരിച്ച് കിടക്കുന്നത് ആദ്യം നാട്ടുകാരാണ് കണ്ടത്. ഉടൻ ബേക്കറിക്കാരേയും കുട്ടി മൃതദേഹം തോട്ടടുത്ത യെൽ ബുർഗ്ഗ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഇടിച്ചിട്ട വാഹനത്തേ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഭാര്യ: വലിയ പീടിയേക്കൽ സമീറ, മക്കൾ : സിബിൽ ഷാൻ, ഷെയിൻ, നഫ് വ,സഹോദരങ്ങൾ : സലീം, മനാഫ്, റിയാസ്, സഹീന, ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് ഖബറടക്കം നടത്തി.