- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പിൻവലിച്ചത് മൂലമുള്ള പ്രശ്‌നം അതീവ ഗൗരവതരം; തെരുവുകളിൽ കലാപമുണ്ടാകുന്ന സ്ഥിതി; ജനങ്ങളെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? നോട്ട് നിരോധനത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് വീണ്ടും സുപ്രീംകോടതി
ന്യൂഡൽഹി: 500, 1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. തെരുവുകളിൽ കലാപമുണ്ടാകുന്ന സ്ഥിതിയാണ് രാജ്യത്തെന്നും നോട്ട് പിൻവലിച്ചത് മൂലമുള്ള പ്രശ്‌നം അതീവ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. നോട്ട് നിരോധനം ചോദ്യം ചെയ്ത് വിവിധ കോടതികളിൽ സമർപ്പിച്ച ഹർജികൾ തള്ളണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂറിന്റെ ബഞ്ചാണ് നോട്ട് നിരോധനം സംബന്ധിച്ച ഹർജി പരിഗണിച്ചത്. നിങ്ങൾ 500, 1000 നോട്ടുകൾ പിൻവലിച്ചു. 100 രൂപയ്ക്ക് എന്തുപറ്റി? ഇവ അപര്യാപ്തമാണോ കോടതി ചോദിച്ചു. ജനങ്ങളെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്നും കോടതി ചോദിച്ചു. എടിഎമ്മുകളിൽ 100 രൂപ നോട്ടുകൾ ഉൾകൊള്ളുന്ന ഒരു ഡ്രോവർ മാത്രമാണ് ഉള്ളതെന്നും അവ പുനക്രമീകരിക്കേണ്ടതുണ്ടെന്നും സർക്കാർ മറുപടി നൽകി. ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കുമെന്നാണ് കഴിഞ്ഞതവണ നിങ്ങൾ പറഞ്ഞതെന്നം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇപ്പോൾ നിങ്ങൾ നോട്ട് മാറ്റാവുന്ന നിരക്ക് 2000 ആക്

ന്യൂഡൽഹി: 500, 1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. തെരുവുകളിൽ കലാപമുണ്ടാകുന്ന സ്ഥിതിയാണ് രാജ്യത്തെന്നും നോട്ട് പിൻവലിച്ചത് മൂലമുള്ള പ്രശ്‌നം അതീവ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. നോട്ട് നിരോധനം ചോദ്യം ചെയ്ത് വിവിധ കോടതികളിൽ സമർപ്പിച്ച ഹർജികൾ തള്ളണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂറിന്റെ ബഞ്ചാണ് നോട്ട് നിരോധനം സംബന്ധിച്ച ഹർജി പരിഗണിച്ചത്. നിങ്ങൾ 500, 1000 നോട്ടുകൾ പിൻവലിച്ചു. 100 രൂപയ്ക്ക് എന്തുപറ്റി? ഇവ അപര്യാപ്തമാണോ കോടതി ചോദിച്ചു. ജനങ്ങളെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്നും കോടതി ചോദിച്ചു. എടിഎമ്മുകളിൽ 100 രൂപ നോട്ടുകൾ ഉൾകൊള്ളുന്ന ഒരു ഡ്രോവർ മാത്രമാണ് ഉള്ളതെന്നും അവ പുനക്രമീകരിക്കേണ്ടതുണ്ടെന്നും സർക്കാർ മറുപടി നൽകി.
ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കുമെന്നാണ് കഴിഞ്ഞതവണ നിങ്ങൾ പറഞ്ഞതെന്നം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇപ്പോൾ നിങ്ങൾ നോട്ട് മാറ്റാവുന്ന നിരക്ക് 2000 ആക്കി കുറച്ചിരിക്കുന്നു. എന്താണ് പ്രശ്‌നം? അച്ചടി പ്രശ്‌നമാണോ? കോടതി ചോദിച്ചു. പഴയ നോട്ടുകൾ മാറ്റിയെടുക്കുന്നതിന്റെ പരിധി 4500ൽ നിന്നും 2000 രൂപയായി കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതാണ് കോടതി ചോദ്യം ചെയ്തത്.
നോട്ട് നിരോധനത്തിനെതിരെ വിവിധ ഹൈക്കോടതികളിൽ സമർപിക്കപ്പെട്ട ഹർജികൾ തടയണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. ജനങ്ങൾ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അവരുടെ പരാതി അങ്ങനെ തടയാനാകില്ല. വേണമെങ്കിൽ ഈ ഹർജികളെല്ലാം ഒരു കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിന് അപേക്ഷ സമർപിക്കാമെന്നും കോടതി അറിയിച്ചു.
പണം ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന കാര്യം കേന്ദ്രം കോടതിയിൽ സമ്മതിച്ചു. നോട്ട് പിൻവലിച്ചത് വഴിയുള്ള പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിനായി ഹാജരായ അറ്റോണി ജനറൽ മുകുൾ റോഹത്ഗി കോടതിയെ അറിയിച്ചു.

