- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെയുള്ള വിശ്വാസം തെറ്റെന്ന് ശാസ്ത്രജ്ഞർ; വല്ലപ്പോഴും കുടിച്ചാലും ബ്ലഡ്പ്രഷറും ഹൃദയാഘാതവും വരാം
ഞായറാഴ്ച പോലുള്ള ദിവസങ്ങളിൽ വല്ലപ്പോഴും രണ്ടെണ്ണം വീശുന്നത് കൊണ്ട് ഹൃദയത്തിന് ദോഷത്തേക്കാളേറെ ഗുണമുണ്ടാവുമെന്ന ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലിന്റെ ബലത്തിൽ കുടി തുടരുന്ന എത്രയോ പേരുണ്ട്. എന്നാൽ ആ കണ്ടെത്തൽ തെറ്റാണെന്നും എത്രയും വേഗം കുടി നിർത്തിക്കോളാനുമാണ് പുതിയൊരു കണ്ടുപിടിത്തതിലൂടെ ഒരു സംഘം ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ
ഞായറാഴ്ച പോലുള്ള ദിവസങ്ങളിൽ വല്ലപ്പോഴും രണ്ടെണ്ണം വീശുന്നത് കൊണ്ട് ഹൃദയത്തിന് ദോഷത്തേക്കാളേറെ ഗുണമുണ്ടാവുമെന്ന ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലിന്റെ ബലത്തിൽ കുടി തുടരുന്ന എത്രയോ പേരുണ്ട്. എന്നാൽ ആ കണ്ടെത്തൽ തെറ്റാണെന്നും എത്രയും വേഗം കുടി നിർത്തിക്കോളാനുമാണ് പുതിയൊരു കണ്ടുപിടിത്തതിലൂടെ ഒരു സംഘം ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുന്നത്.
ഒരു ദിവസം രണ്ട് ഗ്ലാസ് വൈൻ കഴിക്കുന്നതു പോലും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തൽ. ഇതു പ്രകാരം 12 യൂണിറ്റിന് താഴെ മദ്യം ഒരാഴ്ചക്കിടെ കഴിക്കുന്നതും ദോഷഫലമാണുണ്ടാക്കുക. ആഴ്ചയിൽ 12 യൂണിറ്റെന്ന് പറയുന്നത് ഒരു പൈന്റ് ബിയറോ അല്ലെങ്കിൽ രണ്ട് ചെറിയ ഗ്ലാസ് വൈനോ ദിനംപ്രതി കഴിക്കുന്നതിന് തുല്യമാണ്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലൂടെയാണ് കുടിയന്മാരുടെ സന്തോഷം തല്ലിക്കെടുത്തുന്ന പുതിയ വിവരങ്ങൾ വെളിച്ചത്ത് വന്നിരിക്കുന്നത്.
ചെറിയ തോതിൽ മദ്യം അകത്തു ചെന്നാലും ഹാർട്ട് അറ്റാക്കും രക്തസമ്മർദം താഴലും ഉണ്ടാവാമെന്നാണ് ഗവേഷകർ പറയുന്നത്. ചെറിയ തോതിൽ മദ്യം കഴിക്കുന്നവരിലും ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രൊഫസർ ജുവാൻ കസാസ് പറയുന്നത്. നിങ്ങൾ ഇപ്പോൾ മദ്യപാനിയാണെങ്കിൽ അത് കുറച്ചു കൊണ്ടു വരുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്നും അദ്ദേഹം പറയുന്നു.
യൂണിവേഴ്‌സിറ്റി കോളേജിലെയും പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെയും തന്റെ സഹപ്രവർത്തകരടക്കമുള്ള 260,000 പേരിൽ നടത്തിയ പഠനത്തിലൂടെയാണ് പ്രൊഫ.കസാസ് വിപ്ലവാത്മകമായ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.