സി ഐ കാർഡ് പുതുക്കുന്നതിനുള്ള കൂടുതൽ ലളിതവത്ക്കരിച്ച നിയമങ്ങൾ 2021 നവംബർ 18 ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തുവിട്ടു. പുതിയ നിയമങ്ങൾ ഇപ്രകാരമാണ്.

20 വയസ്സ് പൂർത്തിയാക്കിയതിനു ശേഷം പാസ്സ്പോർട്ട് പുതുക്കുമ്പോൾ ഒരിക്കൽ മാത്രം ഒ സി ഐ കാർഡ് പുതുക്കിയാൽ മതി. അതും പാസ്സ്പോർട്ട് ആദ്യമായി എടുത്തത് 20 വയസ്സിനു മുൻപാണെങ്കിൽ മാത്രം. അതുപോലെ 50 വയസ്സിനു ശേഷം ഓരോ തവണ പാസ്സ്പോർട്ട് പുതുക്കുമ്പോഴുംഒ സി ഐ കാർഡ് പുതുക്കണമെന്ന നിയമവും എടുത്തുകളഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പാസ്സ്പോർട്ട് പുതുക്കുമ്പോൾ ഒ സി ഐ കാർഡ് പുതുക്കേണ്ടതില്ല. അതുപോലെ 50 വയസ്സിനു ശേഷം പാസ്സ്പോർട്ട് പുതുക്കുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല. മേൽ വിലാസം മാറുമ്പോഴും കാർഡ് ഇനിമുതൽ പുതുക്കേണ്ടതില്ല.

പുതിയ നിയമമനുസരിച്ച്, നിങ്ങൾ പാസ്സ്പോർട്ട് എടുത്തത് 20 വയസ്സിനു മുൻപാണെങ്കിൽ മാത്രം 20 വയസ്സു കഴിയുമ്പോൾ പാസ്സ് പോർട്ട് പുതുക്കുമ്പോൾ ഒ സി ഐ കാർഡും പുതുക്കണം. അതുപോലെ, നിങ്ങളുടെ പേറ് മാറുകയോ, പൗരത്വം മാറുകയോ ചെയ്താലും ഒ സി ഐ കാർഡ് പുതുക്കേണ്ടതുണ്ട്. അല്ലാതെ ഒരു സാഹചര്യത്തിലും അത് പുതുക്കേണ്ടതില്ല. പകരം, ഓരോ തവണ പാസ്സ്പോർട്ട് പുതുക്കുമ്പോഴും നിങ്ങളുടെ ഫോട്ടോയും പാസ്സ്പോർട്ടും ഓൺലൈൻ ഒ സി ഐ സേവനങ്ങൾ നൽകുന്ന ഇന്ത്യൻ സർക്കാരിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താൽ മതിയാകും. ഇതിന് പ്രത്യേക ഫീസ് ഒന്നുംനൽകേണ്ടതില്ല.

നേരത്തേ ഇന്ത്യയിലേക്ക് വരുമ്പോഴും ഇന്ത്യയിൽ നിന്നും യാത്ര തിരിക്കുമ്പോഴും ഒ സി ഐ കാർഡ് ഉള്ളവർക്ക് ആ കാർഡുമായി ലിങ്ക് ചെയ്ത പഴയ പാസ്സ്പോർട്ട് കൂടി കൈയിൽ കരുതണമായിരുന്നു. ഇനിമുതൽ അത് ആവശ്യമില്ല. കാർഡും പുതിയ പാസ്സ്പോർട്ടും മാത്രം കൈയിൽ കരുതിയാൽ മതി. ഇതെല്ലാം നിലവിൽ ഒ സി ഐ കാർഡ് ഉള്ളവർക്കുള്ളതാണ്. കാർഡ് ഇല്ലാത്തവരും പുതിയതായി ഒ സി കാർഡ് എടുക്കാൻ ആഗ്രഹിക്കുന്നവരും പുതിയ അപേക്ഷ നൽകേണ്ടതായി വരും.

ഇതുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലുള്ള ഓൺലൈൻ സേവനങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് ഒന്ന് സൗജന്യ ഗ്രാറ്റിസ് സേവനവും മറ്റൊന്ന് ഫീസ് ഈടാക്കിക്കൊണ്ടുള്ള സേവനവും. നിങ്ങൾക്ക് ആവശ്യമായ സേവനത്തെ അടിസ്ഥാനമാക്കി അത് സൗജന്യമായി നൽകുന്ന സേവനമാണോ ഫീസ് ഈടാക്കുന്നതാണോ എന്ന് സിസ്റ്റം സ്വമേധയാ അതിൽ കാണിക്കും. ഉദാഹരണത്തിന് 20 വയസ്സിനും മുൻപ് കാർഡ് എടുത്ത ഒരു വ്യക്തി 20 വയസ്സിനു ശേഷം കാർഡ് പുതുക്കുമ്പോൾ , ആ സേവനത്തിന് ഫീസ് ഈടാക്കുമെന്ന് സിസ്റ്റത്തിൽ കാണിക്കും.

ഗ്രാറ്റിസ് സേവനത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾക്ക് വി എഫ് എസ് കേന്ദ്രങ്ങളിൽ അപേക്ഷാ ഫോം സമർപ്പിക്കേണ്ടതില്ല. അതുപോലെ ഇത് തികച്ചും സൗജന്യമായിരിക്കും പൂർണ്ണമായും ഓൺലൈൻ സേവനവും ആയിരിക്കും. അതേസമയം ഫീസ് ഈടാക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന സേവനങ്ങൾക്കായി ആവശ്യമായ രേഖകൾ സഹിതം വി എഫ് എസ് കേന്ദ്രങ്ങളിൽ അപേക്ഷാ ഫോം സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി ഒരു നിശ്ചിത തുക ഫീസ് അടയ്ക്കുകയും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുകയും വേണം.