- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖി ദുരന്ത ബാധിതരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക; ആം ആദ്മി പാർട്ടി
എറണാകുളം ജില്ലയിൽ ഓഖി ദുരന്തത്തിന്റെ ഫലമായി നൂറു കണക്കിന് കുടുംബങ്ങൾ എല്ലാം നഷ്ടപ്പെട്ട് അഭയാർഥി ക്യാമ്പിൽ കഴിയുമ്പോൾ അവർക്ക് ആശ്വാസമേകാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്നത് അത്യന്തം പ്രതിഷേധാർഹമാണ്. അഞ്ചു ദിവസമായി വീടുകൾ തകർന്ന് ഇടവനക്കാട് സ്കൂളിൽ അഭയം തേടിയിട്ടുള്ള മുന്നൂറോളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അന്തേവാസികളെ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച വേദനാജനകമാണ്. എംപി, എംഎൽഎ ഉന്നത ഉദ്ധ്യോഗസ്ഥർ തുടങ്ങിയവരൊന്നും തകർന്ന് കിടക്കുന്ന തങ്ങളുടെ വീടുകൾ ഒന്ന് കാണാൻ പോലും തയ്യാറായിട്ടില്ലെന്ന് അവർ പരാതിപ്പെട്ടു. സ്വന്തമായി ഉണ്ടായിരുന്ന വീട് പൂർണ്ണമായും നശിച്ച പത്തോളം കുടുംബങ്ങൾ അവിടെ ഉണ്ട്. മറ്റു പലരുടെയും വീടുകളിൽ വീണ്ടും മനുഷ്യജീവിതം സാധ്യമാകുന്നതിനു ഒട്ടേറെ പണം ചെലവാക്കേണ്ടതുണ്ട്. എന്നാൽ പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വാസ സ്ഥലം ഒരുക്കുന്നതിനെ കുറിച്ചോ കേടു പറ്റിയ വീടുകൾ റിപ്പയർ ചെയ്യുന്നതിനെ കുറിച്ചോ യാതൊരു വിധ നിർദേശങ്ങളും സർക്
എറണാകുളം ജില്ലയിൽ ഓഖി ദുരന്തത്തിന്റെ ഫലമായി നൂറു കണക്കിന് കുടുംബങ്ങൾ എല്ലാം നഷ്ടപ്പെട്ട് അഭയാർഥി ക്യാമ്പിൽ കഴിയുമ്പോൾ അവർക്ക് ആശ്വാസമേകാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്നത് അത്യന്തം പ്രതിഷേധാർഹമാണ്. അഞ്ചു ദിവസമായി വീടുകൾ തകർന്ന് ഇടവനക്കാട് സ്കൂളിൽ അഭയം തേടിയിട്ടുള്ള മുന്നൂറോളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അന്തേവാസികളെ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച വേദനാജനകമാണ്. എംപി, എംഎൽഎ ഉന്നത ഉദ്ധ്യോഗസ്ഥർ തുടങ്ങിയവരൊന്നും തകർന്ന് കിടക്കുന്ന തങ്ങളുടെ വീടുകൾ ഒന്ന് കാണാൻ പോലും തയ്യാറായിട്ടില്ലെന്ന് അവർ പരാതിപ്പെട്ടു.
സ്വന്തമായി ഉണ്ടായിരുന്ന വീട് പൂർണ്ണമായും നശിച്ച പത്തോളം കുടുംബങ്ങൾ അവിടെ ഉണ്ട്. മറ്റു പലരുടെയും വീടുകളിൽ വീണ്ടും മനുഷ്യജീവിതം സാധ്യമാകുന്നതിനു ഒട്ടേറെ പണം ചെലവാക്കേണ്ടതുണ്ട്. എന്നാൽ പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വാസ സ്ഥലം ഒരുക്കുന്നതിനെ കുറിച്ചോ കേടു പറ്റിയ വീടുകൾ റിപ്പയർ ചെയ്യുന്നതിനെ കുറിച്ചോ യാതൊരു വിധ നിർദേശങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അവർ ഇപ്പോൾ താമസിക്കുന്ന വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും അവതാളത്തിൽ ആയിരിക്കുന്നു.
തങ്ങൾക്ക് എന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാൻ കഴിയുമെന്ന് അറിയാതെ അവർ വിഷമിക്കുകയാണ്. 90 വയസ്സിനു മേൽ പ്രായമുള്ളവർ അടക്കം നിരവധി വയോധിക ജനങ്ങളും പ്രായ പൂർത്തിയായ പെൺകുട്ടികളും കൈ കുഞ്ഞുങ്ങളുള്ള അമ്മമാരും രോഗികളും വിദ്യാർത്ഥികളുമെല്ലാം അവിടെയുണ്ട്. ഇവർക്കൊന്നും സ്വകാര്യതയോടെ ജീവിക്കാൻ കഴിയുന്നില്ല. മിക്കവാറും കുടുംബങ്ങളുടെ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും യൂണിഫോമും വരെ നഷ്ടപ്പെട്ടിരിക്കുന്നു. സ്കൂളുകളിൽ ക്രിസ്ത്മസ് പരീക്ഷ ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ പുസ്തകങ്ങളും ബേഗും മറ്റും അവർക്ക് നൽകുന്നതാണെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് നൂറിൽ അധികം കുട്ടികൾ വിവധ ക്ലാസുകളിൽ പഠിക്കുന്നവരായി അവിടെ ഉണ്ടെന്നാണ് പ്രാഥമികമായ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇക്കാര്യങ്ങളിലൊന്നും യാതൊരുവിധ ഉറപ്പും നൽകാൻ സ്ഥലത്തെ എംപി, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ തയ്യാറാക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. ഇത്തരം ദുരന്തങ്ങൾ പലവട്ടം ആവർത്തിച്ചിട്ടും അവയുടെ ആഘാതങ്ങൾ തടയാൻ വേണ്ട നടപടികൾ മാറി മാറി വന്ന സർക്കാരുകൾ സ്വീകരിച്ചിട്ടില്ല. കടൽഭിത്തി നിർമ്മാണം അടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ വലിയ തോതിൽ ഉള്ള അഴിമതികൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും സുരക്ഷ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനും വേണ്ടി ശക്തമായ സമരങ്ങൾ നടത്താന് ആം ആദ്മി പാർട്ടി തയ്യാറായിരിക്കുകയാണ്.