- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയന്ന മലയാളികളുടെ സ്നേഹസാന്ത്വനം പൂന്തുറയിലെ കുരുന്നുകൾക്ക്: സംഗീതജ്ഞൻ ഫാ. വിൽസൺ മേച്ചേരിൽ സഹായം കുട്ടികളുടെ കുടുംബങ്ങൾക്ക് കൈമാറി
വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാൻ പ്രശസ്ത സംഗീതജ്ഞൻ ഫാ. വിൽസൺ മേച്ചേരിൽ വിയന്നയിൽ സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ഒൻപതിനായിരം യൂറോ) സ്ഥലത്തെ ഏറ്റവും അർഹതപ്പെട്ട 15 കുട്ടികളുടെ പഠനാവശ്യത്തിനായി ബാങ്കിൽ നിക്ഷേപിച്ച് കുട്ടികൾക്ക് ഫിക്സഡ് ഡെപോസിറ്റ് സർട്ടിഫിക്കറ്റ് നൽകി. ഓഖി ദുരന്തത്തിൽ കുടുംബനാഥന്മാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാർത്ഥം ബാങ്കിൽ നിക്ഷേപിച്ച തുകയുടെ വിവരങ്ങൾ വിയന്നയിൽ നിന്നും പൂന്തുറയിൽ എത്തിയ ഫാ. വിൽസൺ മേച്ചേരിൽ കുട്ടികൾക്ക് കൈമാറി. കുട്ടികൾക്കു 18 വയസ് തികയുമ്പോൾ തുക അവർക്കു പിൻവലിച്ചു യഥേഷ്ടം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നിക്ഷേപം. ഫാ. വിൽസൺ നയിച്ച സംഗീത പരിപാടിക്കെത്തിയ വിയന്ന മലയാളികളാണ് ഈ തുക പൂന്തുറയിലെ കുട്ടികളുടെ പഠനത്തിനായി സംഭാവന നൽകിയത്. ദുരന്തം തകർത്ത പൂന്തുറയിലെ എല്ലാ ഭവനങ്ങളും ഫാ. വിൽസന്റെ നേതൃത്വത്തിൽ സന്ദർശിച്ചാണ് ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തിയത്. സെന്റ
വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാൻ പ്രശസ്ത സംഗീതജ്ഞൻ ഫാ. വിൽസൺ മേച്ചേരിൽ വിയന്നയിൽ സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ഒൻപതിനായിരം യൂറോ) സ്ഥലത്തെ ഏറ്റവും അർഹതപ്പെട്ട 15 കുട്ടികളുടെ പഠനാവശ്യത്തിനായി ബാങ്കിൽ നിക്ഷേപിച്ച് കുട്ടികൾക്ക് ഫിക്സഡ് ഡെപോസിറ്റ് സർട്ടിഫിക്കറ്റ് നൽകി.
ഓഖി ദുരന്തത്തിൽ കുടുംബനാഥന്മാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാർത്ഥം ബാങ്കിൽ നിക്ഷേപിച്ച തുകയുടെ വിവരങ്ങൾ വിയന്നയിൽ നിന്നും പൂന്തുറയിൽ എത്തിയ ഫാ. വിൽസൺ മേച്ചേരിൽ കുട്ടികൾക്ക് കൈമാറി. കുട്ടികൾക്കു 18 വയസ് തികയുമ്പോൾ തുക അവർക്കു പിൻവലിച്ചു യഥേഷ്ടം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നിക്ഷേപം. ഫാ. വിൽസൺ നയിച്ച സംഗീത പരിപാടിക്കെത്തിയ വിയന്ന മലയാളികളാണ് ഈ തുക പൂന്തുറയിലെ കുട്ടികളുടെ പഠനത്തിനായി സംഭാവന നൽകിയത്.
ദുരന്തം തകർത്ത പൂന്തുറയിലെ എല്ലാ ഭവനങ്ങളും ഫാ. വിൽസന്റെ നേതൃത്വത്തിൽ സന്ദർശിച്ചാണ് ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തിയത്. സെന്റ് ഫിലോമിനാസ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സി. മേഴ്‌സി, ഫാ. ജയ്‌മോൻ എം.സി.ബി.എസ്, ഡോ. സി. ആൻ പോൾ, രാജൻ അയ്യർ എന്നിവർ സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുവേണ്ട സദർശനങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
പൂന്തുറയിലെ സെന്റ് തോമസ് പള്ളിയിൽ വളരെ ലളിതമായി സംഘടപ്പിച്ച ചടങ്ങിൽ ഫാ. ജസ്റ്റിൻ ജൂഡിൻ (വികാരി), ഫാ. വെട്ടാരമുറിയിൽ എം.സി.ബി.എസ്, ഡോ. സി. ഫാൻസി പോൾ, വിനോദ് സേവ്യർ, മാത്യൂസ് കിഴക്കേക്കര (വി എം.എ ചാരിറ്റി കോർഡിനേറ്റർ), രാജൻ അയ്യർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അവരുടെ കുടുംബങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. സഹായവിതരണ പരിപാടി വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രത്യകിച്ച് വിയന്നയിലെ മലയാളി സമൂഹത്തിനും, ബിസിനസ് സംരംഭകർക്കും, സംഘടനകൾക്കും ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
കണ്ണീർ ഉണങ്ങിയിട്ടില്ലാത്ത പൂന്തുറ തീരത്ത് സാന്ത്വനത്തിന്റെയും സഹായത്തിന്റെയും തുണയായി തീരാൻ ഫാ. വിൽസൺ മേച്ചേരിലും സംഘവും വിയന്ന മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച സംഗീതനിശയിലൂടെയാണ് സഹായനിധി കണ്ടെത്തിയത്. അതോടൊപ്പം വിയന്നയിലെ ബഹുഭൂരിപക്ഷം മലയാളി ബിസിനസ്‌കാരും സംഘടനകളും വിവിധ രീതിയിൽ പരിപാടിയിൽ സഹകരിച്ചു.