- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിൾ വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കാൻ കാരണം?ഉത്തരമറിയില്ലെങ്കിൽ 24 ാം ചോദ്യത്തിലേക്ക് ; ദേശാഭിമാനി പത്രത്തിന്റെ ഒക്ടോബർ ഏഴിലെ മുഖപ്രസംഗം എന്തിനെ കുറിച്ചാണ്? കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ വായനാമൽസരത്തിലെ രസകരമായ ചോദ്യത്തിന് കുട്ടികൾ കണ്ടെത്തിയ ഉത്തരം ഇങ്ങനെ..
കണ്ണൂർ: കുട്ടികൾക്ക് പുസ്തക വായന നല്ലതാണ്. അറിവിന്റെയും വിജ്ഞാനത്തിന്റെയും വിശാലലോകത്തേക്ക് കൈപിടിക്കാൻ തീർച്ചായും അത് അവരെ സഹായിക്കും. ഇതൊക്കെ മനസിൽ കണ്ടാവണം കണ്ണൂർ ജില്ലാ ലൈബറ്രി കൗൺസിൽ കുട്ടികൾക്കായി വായനാമൽസരം സംഘടിപ്പിച്ചത്. ഇപ്പോഴത്തെ കുട്ടികൾ വായിക്കുന്നില്ല വായിക്കുന്നില്ല എന്ന് പരാതി പറഞ്ഞാൽ പോരല്ലോ. അവരെ പ്രോൽസാഹിപ്പിക്കാനും വേണ്ടേ ചില മൽസരങ്ങൾ. യുപി സ്‌കൂൾ വിദ്യാർത്ഥികൾക്കായി കഴിഞ്ഞാഴ്ച നടത്തിയ വായനാമൽസരത്തിന്റെ ഭാഗമായി എഴുത്തുപരീക്ഷയുമുണ്ടായിരുന്നു.ഒറ്റവാക്കിൽ ഉത്തരമെഴുതാനുള്ള 25 ചോദ്യങ്ങളും, രണ്ടുഉപന്യാസ ചോദ്യങ്ങളും ചേർന്നതായിരുന്നു മൽസരം. ആപ്പിൾ വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കാൻ കാരണം, ഭാരതപ്പുഴ ഏതുജില്ലയിലാണ്, കേശവന്റെ വിലാപങ്ങൾ ഏത് രാഷ്ട്രീയ നേതാവിനെ കേന്ദ്രീകരിച്ചാണ്, ബുദ്ധന്റെ കുട്ടിക്കാലത്തെ പേരെന്ത് തുടങ്ങിയ ചോദ്യങ്ങൾ നിരനിരയായി കുട്ടികളെ കാത്തുകിടക്കുന്നു. 24 ാം ചോദ്യത്തിലെത്തിയപ്പോഴാണ് കുട്ടികളുടെ പത്രപാരായണപരിചയം പരീക്ഷിക്കാൻ ജില്ലാ ലൈബ്രറി കൗൺസിലിന് തോന്നിയത്.ദേശ

കണ്ണൂർ: കുട്ടികൾക്ക് പുസ്തക വായന നല്ലതാണ്. അറിവിന്റെയും വിജ്ഞാനത്തിന്റെയും വിശാലലോകത്തേക്ക് കൈപിടിക്കാൻ തീർച്ചായും അത് അവരെ സഹായിക്കും. ഇതൊക്കെ മനസിൽ കണ്ടാവണം കണ്ണൂർ ജില്ലാ ലൈബറ്രി കൗൺസിൽ കുട്ടികൾക്കായി വായനാമൽസരം സംഘടിപ്പിച്ചത്. ഇപ്പോഴത്തെ കുട്ടികൾ വായിക്കുന്നില്ല വായിക്കുന്നില്ല എന്ന് പരാതി പറഞ്ഞാൽ പോരല്ലോ. അവരെ പ്രോൽസാഹിപ്പിക്കാനും വേണ്ടേ ചില മൽസരങ്ങൾ.
യുപി സ്‌കൂൾ വിദ്യാർത്ഥികൾക്കായി കഴിഞ്ഞാഴ്ച നടത്തിയ വായനാമൽസരത്തിന്റെ ഭാഗമായി എഴുത്തുപരീക്ഷയുമുണ്ടായിരുന്നു.ഒറ്റവാക്കിൽ ഉത്തരമെഴുതാനുള്ള 25 ചോദ്യങ്ങളും, രണ്ടുഉപന്യാസ ചോദ്യങ്ങളും ചേർന്നതായിരുന്നു മൽസരം. ആപ്പിൾ വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കാൻ കാരണം, ഭാരതപ്പുഴ ഏതുജില്ലയിലാണ്, കേശവന്റെ വിലാപങ്ങൾ ഏത് രാഷ്ട്രീയ നേതാവിനെ കേന്ദ്രീകരിച്ചാണ്, ബുദ്ധന്റെ കുട്ടിക്കാലത്തെ പേരെന്ത് തുടങ്ങിയ ചോദ്യങ്ങൾ നിരനിരയായി കുട്ടികളെ കാത്തുകിടക്കുന്നു.
24 ാം ചോദ്യത്തിലെത്തിയപ്പോഴാണ് കുട്ടികളുടെ പത്രപാരായണപരിചയം പരീക്ഷിക്കാൻ ജില്ലാ ലൈബ്രറി കൗൺസിലിന് തോന്നിയത്.ദേശാഭിമാനി പത്രത്തിന്റെ ഒക്ടോബർ 7 ലെ മുഖപ്രസംഗം എന്തിനെ കുറിച്ചാണ് എന്നാണ് ചോദ്യം. ദോഷം പറയരുതല്ലോ, മാതൃഭൂമിയുടെ മുഖപ്രസംഗം എന്തിനെ കുറിച്ചാണെന്ന് കൂടി കുട്ടികൾ നോക്കേണ്ടതുണ്ട. നവംബർ അഞ്ചിന് ഉത്തരാവലി സ്‌കൂളിൽ ഏൽപ്പിക്കണമെന്ന നിർദ്ദേശിക്കുന്നതോടെ കൗൺസിലിന്റെ ദൗത്യം കഴിഞ്ഞുവെന്ന് കരുതരുത്.
ഒക്ടോബർ 7 ലെ ദേശാഭിമാനി മുഖപ്രസംഗം ഏതാണെന്ന് കുട്ടികൾ തിരക്കണമല്ലോ. തിരക്കിയ കുട്ടികൾ കണ്ടെത്തിയത് ഇതാണ്.മോദിത്തത്തിന്റെ അടിത്തറ ഇളകുന്നു എന്നതാണ് മുഖപ്രസംഗത്തിന്റെ വിഷയം. അത് തന്നെയാണ് ജില്ലാ ലൈബ്രറി കൗൺസിലും ഉന്നം വയ്ക്കുന്നത്.മോദിത്തത്തിന്റെ അടിത്തറ ഇളകുന്ന വിവരം കുട്ടികൾ അറിയേണ്ട കാര്യമല്ലേ?

സാമ്പത്തിക മാന്ദ്യം രാജ്യത്തെ പിടികൂടിയതായി പ്രധാനമന്ത്രി ബിജപെി നേതൃയോഗത്തിൽ സമ്മതിച്ചെന്ന വാർത്ത അധികരിച്ചാണ് മുഖപ്രസംഗം.യശ്വന്ത് സിൻഹ, അരുൺ ഷൂരി തുടങ്ങിയവരും മോദിഭരണത്തിന്റെ ദയനീയഭരണത്തെ കുറിച്ച് ശരിവയ്ക്കുന്നുവെന്ന് പറയുന്ന മുഖപ്രസംഗം കുട്ടികൾ വായിക്കേണ്ടതല്ലേ? അതാണ് ജില്ലാ കൗൺസിലും ചോദിക്കുന്നത്. അതുകൊണ്ടാണല്ലോ ചോദ്യ പേപ്പറിൽ ഉൾപ്പെടുത്തിയത്!


