- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിന റാങ്കിങ്: ഇംഗ്ലണ്ടിനെ പിന്തള്ളി ന്യൂസിലൻഡ് ഒന്നാമത്; ന്യൂസിലാന്റിന്റെ നേട്ടം മൂന്നുസ്ഥാനങ്ങൾ മെച്ചപ്പെടുത്തി; പുതിയ റാങ്കിങ്ങ് 2018 മെയ് ഒന്ന് മുതലുള്ള പ്രകടനം പരിഗണിച്ച്
ദുബായ്: ഐ സി സിയുടെ വാർഷിക ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടി ന്യൂസിലൻഡ്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവരെ മറികടന്നാണ് കിവീസ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 2018 മെയ് ഒന്ന് മുതലുള്ള പ്രകടനം പരിഗണിച്ചാണ് ഐസിസി വാർഷിക റാങ്കിങ് പുറത്തിറക്കിയത്. ന്യൂസിലൻഡിന് 121ഉം ഓസ്ട്രേലിയക്ക് 118ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 115ഉം പോയിന്റാണുള്ളത്.
നാലാം റാങ്കിലുള്ള ഇംഗ്ലണ്ടിനും 11 പോയിന്റാണെങ്കിലും കൂടുതൽ ജയം നേടിയതിനാലാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവരാണ് അഞ്ച് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ.
ഐസിസിയുടെ ട്വന്റി 20 വാർഷിക റാങ്കിംഗും ഐസിസി പുറത്തുവിട്ടു. ടി20 റാങ്കിംഗിൽ 272 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 277 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡാണ് മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
സ്പോർട്സ് ഡെസ്ക്