- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 രൂപ നോട്ടിൽനിന്ന് വൈദ്യുതിയുണ്ടാക്കിയ വിദ്യാർത്ഥി പ്രധാനമന്ത്രിയെയും വിസ്മയിപ്പിച്ചു; വൈദ്യുതി ഉണ്ടാക്കുന്നത് നോട്ടിലെ സിലിക്കൺ ആവരണത്തിൽനിന്ന്; കണ്ടുപിടുത്തത്തിന്റെ വിശദാംശം തേടി മോദിയുടെ ഓഫീസ്
ഭുവനേശ്വർ: അഞ്ഞൂറ് രൂപ നോട്ടിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന കണ്ടെത്തലുമായി ഒഡീഷയിലെ കൗമാരക്കാരൻ. നുവാപഡ ജില്ലയിലുള്ള ലക്ഷ്മൺ ഡുണ്ടി എന്ന വിദ്യാർത്ഥിയാണ് രാജ്യശ്രദ്ധയാകർഷിച്ച കണ്ടുപിടിത്തം നടത്തിയത്. അസാധുവാക്കിയ നോട്ടുപോഗിച്ച് അഞ്ച് വാട്ട് വൈദ്യുതി സൃഷ്ടിക്കാമെന്നാണ് ഈ കൊച്ചുമിടുക്കൻ കണ്ടെത്തിയത്. ഖരിയാർ കോളജിലെ ശാസ്ത്ര വിദ്യാർത്ഥിയായ ലക്ഷമണിന്റെ കണ്ടുപിടിത്തം ശ്രദ്ധയിൽ പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഒഡീഷയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് പ്രോജക്ടിന്റെ വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്. 500 രൂപയുടെ നോട്ടിലെ സിലിക്കൺ ആവരണം ഉപയോഗിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നതെന്നാണ് ലക്ഷ്മൺ പറയുന്നത്. നോട്ട് കീറി അതിലെ സിലിക്കൺ ആവരണത്തിനെ ഒരു ട്രാൻസ്ഫോർമറുമായി ഘടിപ്പിക്കുന്നു. തുടർന്ന് സൂര്യപ്രകാശത്തിൽ വയ്ക്കുന്നതോടെ വൈദ്യുതി ഉണ്ടാവുമെന്ന് ഈ വിദ്യാർത്ഥി അവകാശപ്പെടുന്നു. വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഏപ്രിൽ 12 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലക്ഷ്മണിന്റെ അവകാശവാദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സർ
ഭുവനേശ്വർ: അഞ്ഞൂറ് രൂപ നോട്ടിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന കണ്ടെത്തലുമായി ഒഡീഷയിലെ കൗമാരക്കാരൻ. നുവാപഡ ജില്ലയിലുള്ള ലക്ഷ്മൺ ഡുണ്ടി എന്ന വിദ്യാർത്ഥിയാണ് രാജ്യശ്രദ്ധയാകർഷിച്ച കണ്ടുപിടിത്തം നടത്തിയത്.
അസാധുവാക്കിയ നോട്ടുപോഗിച്ച് അഞ്ച് വാട്ട് വൈദ്യുതി സൃഷ്ടിക്കാമെന്നാണ് ഈ കൊച്ചുമിടുക്കൻ കണ്ടെത്തിയത്. ഖരിയാർ കോളജിലെ ശാസ്ത്ര വിദ്യാർത്ഥിയായ ലക്ഷമണിന്റെ കണ്ടുപിടിത്തം ശ്രദ്ധയിൽ പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഒഡീഷയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് പ്രോജക്ടിന്റെ വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്.
500 രൂപയുടെ നോട്ടിലെ സിലിക്കൺ ആവരണം ഉപയോഗിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നതെന്നാണ് ലക്ഷ്മൺ പറയുന്നത്. നോട്ട് കീറി അതിലെ സിലിക്കൺ ആവരണത്തിനെ ഒരു ട്രാൻസ്ഫോർമറുമായി ഘടിപ്പിക്കുന്നു.
തുടർന്ന് സൂര്യപ്രകാശത്തിൽ വയ്ക്കുന്നതോടെ വൈദ്യുതി ഉണ്ടാവുമെന്ന് ഈ വിദ്യാർത്ഥി അവകാശപ്പെടുന്നു. വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഏപ്രിൽ 12 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലക്ഷ്മണിന്റെ അവകാശവാദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സർക്കാരിന് കത്തയച്ചിരുന്നു.
വെറും 15 ദിവസം കൊണ്ടാണ് താൻ ഈ കണ്ടുപിടിത്തം നടത്തിയതെന്ന വിദ്യാർത്ഥി പറയുന്നു. നോട്ടസാധുവാക്കലിനെ തുടർന്ന് അസാധുവായ നോട്ടുകളെ എങ്ങനെ കൂടുതൽ ഉപയോഗപ്രദമാക്കാം എന്ന ചിന്തയാണ് കണ്ടുപിടിത്തത്തിന് പിന്നിലെന്ന് വിദ്യാർത്ഥി പറയുന്നു.
നോട്ട് കീറിയപ്പോൾ അതിനുള്ളിലുള്ള സിലിക്കൺ ആവരണം തന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് തന്റെ പരീക്ഷണളെ തുടർന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. കർഷക കുടുംബത്തിൽ ജനിച്ച ലക്ഷ്മൺ ബൾബുകൾ ഉണ്ടാക്കി വിറ്റ് വരുമാനം കണ്ടെത്തുന്നുണ്ട്.