- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തേൻകുറിശിയിലെ ആസ്ഥാന റൗഡിയാണ് മാണിക്യൻ.... മാണിക്യൻ ദാദയുടെ വട്ടപ്പേരാണ് ഒടിയൻ.... പകൽ നേരങ്ങളിൽ സ്ഥലത്തെ പ്രധാന ജന്മി തറവാട്ടിലെ പുറം പണിക്കാരനാണ് മാണിക്യൻ ... ആളുകളെ പേടിപ്പിക്കുക, ബോധം കെടുത്തുക, കൈ കാലുകൾ തല്ലിയൊടിക്കുക, ഇടക്ക് കഴുത്തും ഒടിക്കുക തുടങ്ങിയ ചെറിയ ചെറിയ പണികളാണ് 'നല്ലവനായ' മാണിക്യൻ ദാദ ഏറ്റെടുക്കാറ്: ഒടിയനെക്കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ കുറിപ്പ്
പാലക്കാട് അതിർത്തി ഗ്രാമമായ തേൻകുറിശിയിലെ ആസ്ഥാന റൗഡിയാണ് മാണിക്യൻ. തലമുറകളായി ക്വട്ടേഷൻ പണിയെടുത്ത് ജീവിക്കുന്നവരാണു മാണിക്യനും, അപ്പനപ്പൂപ്പന്മാരും. മാണിക്യൻ ദാദയുടെ വട്ടപ്പേരാണ് ഒടിയൻ. പകൽ നേരങ്ങളിൽ സ്ഥലത്തെ പ്രധാന ജന്മി തറവാട്ടിലെ പുറം പണിക്കാരനാണ് മാണിക്യൻ. വിറക് കീറുക, വെള്ളം കോരുക, തൂമ്പാപ്പണി എടുക്കുക തുടങ്ങിയ കേളകത്ത് തറവാട്ടിലെ പുറം പണി മുഴുവൻ തലമുറകളായ് മാണിക്യന്റെ വീട്ടുകാരാണ് ചെയ്തിരുന്നത്. മാണിക്യ ദാദ രാത്രിയാണ് ക്വട്ടേഷൻ പണിക്ക് ഇറങ്ങാറ്. തേൻകുറിശിയിൽ മാത്രമല്ല ഉദുമൽപേട്ട്, പൊള്ളാച്ചി തുടങ്ങിയ തമിഴ്‌നാടൻ ഗ്രാമങ്ങളിലും പേരുകേട്ട ദാദയാണ് മാണിക്യൻ. ആളുകളെ പേടിപ്പിക്കുക, ബോധം കെടുത്തുക, കൈ, കാലുകൾ തല്ലിയൊടിക്കുക, ഇടക്ക് കഴുത്തും ഒടിക്കുക തുടങ്ങിയ ചെറിയ ചെറിയ പണികളാണ് 'നല്ലവനായ' മാണിക്യൻ ദാദ ഏറ്റെടുക്കാറ്. കൊലപാതകം പോലെ കൂടിയ പണികൾ മാണിക്യൻ ദാദ ഏറ്റെടുക്കാറില്ല. മാണിക്യൻ ആശ്രിതനായ ജന്മി തറവാട്ടിൽ സുന്ദരികളായ രണ്ട് പെൺകുട്ടികളുണ്ട്. അവരിൽ അനുരക്തനാണ് ഇവരുടെ മുറച്ചെറുക്കനായ രാമൻ
പാലക്കാട് അതിർത്തി ഗ്രാമമായ തേൻകുറിശിയിലെ ആസ്ഥാന റൗഡിയാണ് മാണിക്യൻ. തലമുറകളായി ക്വട്ടേഷൻ പണിയെടുത്ത് ജീവിക്കുന്നവരാണു മാണിക്യനും, അപ്പനപ്പൂപ്പന്മാരും. മാണിക്യൻ ദാദയുടെ വട്ടപ്പേരാണ് ഒടിയൻ. പകൽ നേരങ്ങളിൽ സ്ഥലത്തെ പ്രധാന ജന്മി തറവാട്ടിലെ പുറം പണിക്കാരനാണ് മാണിക്യൻ. വിറക് കീറുക, വെള്ളം കോരുക, തൂമ്പാപ്പണി എടുക്കുക തുടങ്ങിയ കേളകത്ത് തറവാട്ടിലെ പുറം പണി മുഴുവൻ തലമുറകളായ് മാണിക്യന്റെ വീട്ടുകാരാണ് ചെയ്തിരുന്നത്.
മാണിക്യ ദാദ രാത്രിയാണ് ക്വട്ടേഷൻ പണിക്ക് ഇറങ്ങാറ്. തേൻകുറിശിയിൽ മാത്രമല്ല ഉദുമൽപേട്ട്, പൊള്ളാച്ചി തുടങ്ങിയ തമിഴ്‌നാടൻ ഗ്രാമങ്ങളിലും പേരുകേട്ട ദാദയാണ് മാണിക്യൻ.
ആളുകളെ പേടിപ്പിക്കുക, ബോധം കെടുത്തുക, കൈ, കാലുകൾ തല്ലിയൊടിക്കുക, ഇടക്ക് കഴുത്തും ഒടിക്കുക തുടങ്ങിയ ചെറിയ ചെറിയ പണികളാണ് 'നല്ലവനായ' മാണിക്യൻ ദാദ ഏറ്റെടുക്കാറ്. കൊലപാതകം പോലെ കൂടിയ പണികൾ മാണിക്യൻ ദാദ ഏറ്റെടുക്കാറില്ല.
മാണിക്യൻ ആശ്രിതനായ ജന്മി തറവാട്ടിൽ സുന്ദരികളായ രണ്ട് പെൺകുട്ടികളുണ്ട്. അവരിൽ അനുരക്തനാണ് ഇവരുടെ മുറച്ചെറുക്കനായ രാമൻ നായർ. മുറപ്പെണ്ണുങ്ങളെ കീഴ്‌പ്പെടുത്താനുള്ള തന്റെ ആഗ്രഹങ്ങൾക്ക് തടസം മാണിക്യൻ ദാദയാണെന്ന് മനസിലാക്കിയ നായർ, മാണിക്യനെ നാട്ടിൽ നിന്ന് ഓടിക്കാനുള്ള തന്ത്രം മെനയുകയാണ്.
അവിചാരിതമായി നാട്ടിൽ നടന്ന രണ്ട് കൊലപാതകങ്ങളിൽ മാണിക്യൻ ദാദ പ്രതിയാക്കപ്പെടുകയാണ്. അതോടെ മാണിക്യൻ ദാദക്കെതിരെ നാട്ടുകാർ തിരിയുകയും ദാദക്ക് നാട് വിട്ട് ഓടേണ്ടി വരുകയുമാണ്.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഒരു രാത്രി മാണിക്യൻ ദാദ അപ്രതീക്ഷിതമായി തേൻകുറിശിയിലേക്ക് തിരിച്ച് വരുകയാണു , ചില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ.
മാണിക്യൻ ദാദയുടെ ലക്ഷ്യം എന്തായിരുന്നു? ലക്ഷ്യ പൂർത്തീകരണത്തിൽ മാണിക്യൻ ദാദ വിജയിക്കുമൊ? ലക്ഷ്യപൂർത്തീകരണത്തിന് ദാദ തിരഞ്ഞെടുത്ത വത്യസ്ഥ മാർഗ്ഗങ്ങൾ എന്തായിരുന്നു തുടങ്ങിയ ഉദ്യോഗജനകമായ ഭാഗങ്ങൾ കാണുവാൻ തൊട്ടടുത്തുള്ള സിനിമാ കൊട്ടകയിൽ ചെല്ലുക.
കുറി:- റിലീസിനു മുൻപ് ശ്രീകുമാരമേനോൻ അമിതമായി തള്ളി മുകളിൽ കയറ്റി വെച്ചു എന്നത് മാറ്റി നിറുത്തിയാൽ ശരാശരിക്ക് മുകളിൽ നിൽക്കുന്ന സിനിമ. ആദ്യ ദിവസം തന്നെ ഇത്രയ്ക്ക് നെഗറ്റീവ് റിവ്യൂ വരാൻ തക്ക തെറ്റൊന്നും 'ഒടിയൻ' ചെയ്തിട്ടില്ല. പുലിമുരുകൻ ആസ്വദിച്ചവർക്ക് അതേലവലിൽ ആസ്വദിക്കാൻ പറ്റിയ ഒരു ഫാന്റസി ത്രില്ലർ എന്നാണ് എന്റ ഒരു ഇത്.
വർഗ്ഗിയം പറയുന്നതായി കരുതണ്ട, മേനോൻ കുട്ടി കിട്ടിയ അവസരത്തിനു കമ്യുണിസ്റ്റ്കാർക്കിട്ട് നൈസായി താങ്ങിയട്ടുണ്ട്. നാട്ടിൽ ഇരുട്ടിന്റെ മറവിൽ ക്വട്ടേഷൻ പണിയെടുക്കുന്ന ഗുണ്ടകളൊക്കെ നല്ലവരും, അതിനെ ചോദ്യം ചെയ്യുന്ന കമ്യുണിസ്റ്റ്കാർ വില്ലന്മാരുമാണ്, മോനോൻ കുട്ടിക്ക്.