- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി മോഹൻലാൽ-മഞ്ജു വാര്യർ കൂട്ടുകെട്ട്; 'ഒടിയൻ' സംവിധായനം ചെയ്യുക ശ്രീകുമാർ മേനോൻ
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം മോഹൻലാലിന്റെ 'ഒടിയൻ'എത്തുന്നു. മായികക്കാഴ്ചകൾ സമ്മാനിക്കുന്ന ഈ ബ്രഹ്മാണ്ഡചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയാണ്'ഒടിയൻ'. ലാലിന്റെ അത്യുജ്ജ്വല അഭിനയമൂഹൂർത്തങ്ങളും ആക്ഷൻരംഗങ്ങളുമാകും ഇതിന്റെ പ്രത്യേകത. ശതകോടികൾ മുടക്കിയൊരുക്കുന്ന 'രണ്ടാമൂഴം'എന്ന ഇതിഹാസ സിനിമയ്ക്കുമുമ്പ് പ്രശസ്തപരസ്യചിത്രസംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒടിയൻ'. ദേശീയഅവാർഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ. മലയാളികൾ നെഞ്ചിലേറ്റിയ പ്രിയതാരം മഞ്ജുവാര്യരാണ് അനശ്വരമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശക്തനായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സിനിമയിലെ കരുത്തുറ്റ നടൻ പ്രകാശ് രാജ് ആണ്. ബോളിവുഡിൽനിന്നുള്ള ഒരു വമ്പൻതാരവും ചിത്രത്തിലെ സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനെത്തും. ചിത്രത്തിന്റെ അണിയറയിൽ ഇന്
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം മോഹൻലാലിന്റെ 'ഒടിയൻ'എത്തുന്നു. മായികക്കാഴ്ചകൾ സമ്മാനിക്കുന്ന ഈ ബ്രഹ്മാണ്ഡചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയാണ്'ഒടിയൻ'. ലാലിന്റെ അത്യുജ്ജ്വല അഭിനയമൂഹൂർത്തങ്ങളും ആക്ഷൻരംഗങ്ങളുമാകും ഇതിന്റെ പ്രത്യേകത.
ശതകോടികൾ മുടക്കിയൊരുക്കുന്ന 'രണ്ടാമൂഴം'എന്ന ഇതിഹാസ സിനിമയ്ക്കുമുമ്പ് പ്രശസ്തപരസ്യചിത്രസംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒടിയൻ'. ദേശീയഅവാർഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ. മലയാളികൾ നെഞ്ചിലേറ്റിയ പ്രിയതാരം മഞ്ജുവാര്യരാണ് അനശ്വരമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശക്തനായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സിനിമയിലെ കരുത്തുറ്റ നടൻ പ്രകാശ് രാജ് ആണ്. ബോളിവുഡിൽനിന്നുള്ള ഒരു വമ്പൻതാരവും ചിത്രത്തിലെ സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനെത്തും.
ചിത്രത്തിന്റെ അണിയറയിൽ ഇന്ത്യൻസിനിമയിലെ കരുത്തുറ്റ സാങ്കേതികവിദഗ്ദ്ധരാണ്. സാബുസിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. ആക്ഷൻരംഗങ്ങളൊരുക്കുന്നത് ഇന്ത്യൻ സിനിമയിലെ ത്രസിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർഹെയ്ൻ ആണ്. ഷാജികുമാറാണ് ഒടിയനെ ക്യാമറയിൽ പകർത്തുക. ശ്രീകർ പ്രസാദാണ് എഡിറ്റിങ്. എം.ജയചന്ദ്രൻ സംഗീതമൊരുക്കുന്നു. ലക്ഷ്മിശ്രീകുമാറിന്റേതാണ് ഗാനരചന. ബാഹുബലി,കമീനേ,റങ്കൂൺ എന്നിവയുടെ സൗണ്ട്ഡിസൈനർ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുൽദാസാണ് കലാസംവിധായകൻ. സിദ്ധു പനയ്ക്കൽ, സജി കെ ജോസഫ് എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാർ.
ഇന്ത്യൻ സിനിമ ഇന്നേവരെ കാണാത്ത വിഷ്വൽ ഇഫക്ടുകളുടെ അനന്യാനുഭവമാകും 'ഒടിയൻ'സമ്മാനിക്കുക. വി.എഫ്.എക്സിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശസാങ്കേതികവിദഗ്ദ്ധരാണ് വി.എഫ്.എക്സ് രംഗങ്ങളൊരുക്കുക. മെയ്25ന് ചിത്രീകരണം തുടങ്ങുന്ന 'ഒടിയന്റെ' പ്രധാന ലൊക്കേഷനുകൾ പാലക്കാട്,തസറാക്ക്,ഉദുമൽപേട്ട്,പൊള്ളാച്ചി,ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളാണ്.