- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയനും വന്യമൃഗവുമായുള്ള യുദ്ധമൊരുക്കാൻ പീറ്റർ ഹെയിൻ വീണ്ടും ലാലിനൊപ്പം ചേരും; പുലി മുരകനിലെ സൂപ്പർ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; ഒടിയന്റെ കഥയിൽ ശ്രീകുമാർ മേനോൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ത്?
കൊച്ചി: മോഹൻലാലും പുലിയുമായുള്ള യുദ്ധമായിരുന്നു പുലിമുരുകൻ. മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റിന് ശേഷം മൃഗ വേട്ടയ്ക്ക് വേണ്ടും ലാലെത്തുന്നു. ശ്രീകുമാർ മേനോന്റെ പുതിയ ചിത്രത്തിലും മൃഗങ്ങളുമായി ലാൽ പോരിൽ ഏർപ്പെടും. ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിനാണ് ഈ സൂചന നൽകുന്നത്. പുലിമുരുകനെ സൂപ്പറാക്കിയത് ഹെയിനായിരുന്നു. ആക്ഷൻ ഡയറക്ടറുടെ പ്രതീക്ഷയ്‌ക്കൊപ്പിച്ച് ലാൽ അഭിനയിച്ചു തകർത്തു. വീണ്ടും മോഹൻലാൽ ചിത്രത്തിൽ പീറ്റർ ഹെയിൻ വരികയാണെന്ന് വാർത്തകൾ വന്നിരുന്നു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പുതിയ സിനിമയാണ് ഒടിയൻ. ചിത്രത്തിന്റെ ആദ്യഭാഗം ഈ മാസം 24 ന് വാരണാസിയിൽ ആരംഭിക്കാൻ പോവുകയാണ്. ഇതിലും മൃഗങ്ങൾ കേന്ദ്രസ്ഥാനത്തുണ്ടാകും. ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയന്മാരുടെ കഥ പറയുന്ന ചിത്രത്തിൽ വ്യത്യസ്ത മൃഗങ്ങളെ ഉൾപ്പെടുത്താൻ പോവുകയാണെന്നാണ്. ഇത് തന്നെയാകും സിനിമയുടെ പ്രധാന ഹൈലൈറ്റ് എന്നാണ് സൂചന.
കൊച്ചി: മോഹൻലാലും പുലിയുമായുള്ള യുദ്ധമായിരുന്നു പുലിമുരുകൻ. മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റിന് ശേഷം മൃഗ വേട്ടയ്ക്ക് വേണ്ടും ലാലെത്തുന്നു. ശ്രീകുമാർ മേനോന്റെ പുതിയ ചിത്രത്തിലും മൃഗങ്ങളുമായി ലാൽ പോരിൽ ഏർപ്പെടും. ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിനാണ് ഈ സൂചന നൽകുന്നത്.
പുലിമുരുകനെ സൂപ്പറാക്കിയത് ഹെയിനായിരുന്നു. ആക്ഷൻ ഡയറക്ടറുടെ പ്രതീക്ഷയ്‌ക്കൊപ്പിച്ച് ലാൽ അഭിനയിച്ചു തകർത്തു. വീണ്ടും മോഹൻലാൽ ചിത്രത്തിൽ പീറ്റർ ഹെയിൻ വരികയാണെന്ന് വാർത്തകൾ വന്നിരുന്നു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പുതിയ സിനിമയാണ് ഒടിയൻ. ചിത്രത്തിന്റെ ആദ്യഭാഗം ഈ മാസം 24 ന് വാരണാസിയിൽ ആരംഭിക്കാൻ പോവുകയാണ്. ഇതിലും മൃഗങ്ങൾ കേന്ദ്രസ്ഥാനത്തുണ്ടാകും.
ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയന്മാരുടെ കഥ പറയുന്ന ചിത്രത്തിൽ വ്യത്യസ്ത മൃഗങ്ങളെ ഉൾപ്പെടുത്താൻ പോവുകയാണെന്നാണ്. ഇത് തന്നെയാകും സിനിമയുടെ പ്രധാന ഹൈലൈറ്റ് എന്നാണ് സൂചന.