കൊച്ചി: കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പിൻബലത്തിൽ മോഹൻലാലിന്റെ ഒടിയൻ ഒരുങ്ങുകയാണ്. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാർ മേനോൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം.

അതിന് പിന്നാലെ മറ്റൊരു 'ഒടിയനും' പ്രിയനന്ദൻ ആണ് ഒടിയന്റെ പ്രമേയവുമായി 'ഒടിയൻ' എന്ന പേരിൽ തന്നെ മറ്റൊരു ചിത്രവുമായി എത്തുന്നത്. പി കണ്ണൻകുട്ടിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഒടിയനെന്ന് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചു കൊണ്ട് പ്രിയനന്ദൻ വ്യക്തമാക്കി.

പ്രിയനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

പി. കണ്ണൻകുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരത്തിന് ഞാൻ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികൾ വീണ്ടും അടയിരിക്കാനായി കൂടുകൾ കൂട്ടുന്നത്.