- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയൻ ലൈവായി പുറത്ത് വിട്ടയാളെ പൊലീസ് പിടികൂടി വിട്ടയച്ചു; ഫിലിം റെപ്രസെന്റേറ്റീവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി; ഒരു മിനിട്ട് മാത്രമേ ടെലിക്കാസ്റ്റ് ചെയ്തുള്ളൂവെന്ന് ഉറപ്പ് വരുത്തിയ ശേഷം വീഡിയോ ഡീലിറ്റ് ചെയ്ത് അധികൃതർ; പരാതിയില്ലാത്തതിനാൽ കേസില്ലെന്ന് പൊലീസ് വക ന്യായം
തൃശൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം ഒടിയൻ തിയേറ്ററിൽ എത്തുമ്പോൾ വ്യാജ പതിപ്പ് സംബന്ധിച്ച ആശങ്കകളും വർധിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത ദിനം തന്നെ ചിത്രം ലൈവായി പുറത്ത് വിട്ട സംഭവത്തിൽ പൊലീസ് പിടികൂടിയയാള വെറുതെ വിട്ടു. തൃശ്ശൂരിലെ രാഗം തിയേറ്ററിലാണ് സംഭവം. പിടികൂടിയ വിവരം നിർമ്മാതാക്കൾ അറിയുന്നതിനു മുൻപു ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒരു മിനിറ്റു മാത്രമേ ടെലിക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്നു പറഞ്ഞു അതു ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. തിയേറ്ററിൽ നിന്നു വ്യാജ പകർപ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണു പൊലീസ് പ്രതിയെ വിട്ടത്. പരാതിയുണ്ടായിരുന്നില്ല എന്നാണു പൊലീസ് നൽകുന്ന ന്യായീകരണം. എന്നാൽ പിടികൂടിയ മൊബൈലിൽ നിന്നു ചിത്രം ലൈവായി പുറത്തുപോകുന്നതു കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്തതു സംശയത്തിനിട നൽകുന്നുണ്ട്. ഹർത്താലിലും തളരാതെ ഒടിയൻ ഹർത്താൽ ദിവസം കേരളത്തിലെ തിയേറ്ററുകൾ സാധാരണ തുറക്കാറില്ല. എന്നാൽ ഒടിയന്റെ റിലീസ് ദിവസം ഹർത്താൽ പ്രഖ
തൃശൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം ഒടിയൻ തിയേറ്ററിൽ എത്തുമ്പോൾ വ്യാജ പതിപ്പ് സംബന്ധിച്ച ആശങ്കകളും വർധിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത ദിനം തന്നെ ചിത്രം ലൈവായി പുറത്ത് വിട്ട സംഭവത്തിൽ പൊലീസ് പിടികൂടിയയാള വെറുതെ വിട്ടു. തൃശ്ശൂരിലെ രാഗം തിയേറ്ററിലാണ് സംഭവം.
പിടികൂടിയ വിവരം നിർമ്മാതാക്കൾ അറിയുന്നതിനു മുൻപു ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒരു മിനിറ്റു മാത്രമേ ടെലിക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്നു പറഞ്ഞു അതു ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
തിയേറ്ററിൽ നിന്നു വ്യാജ പകർപ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണു പൊലീസ് പ്രതിയെ വിട്ടത്. പരാതിയുണ്ടായിരുന്നില്ല എന്നാണു പൊലീസ് നൽകുന്ന ന്യായീകരണം. എന്നാൽ പിടികൂടിയ മൊബൈലിൽ നിന്നു ചിത്രം ലൈവായി പുറത്തുപോകുന്നതു കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്തതു സംശയത്തിനിട നൽകുന്നുണ്ട്.
ഹർത്താലിലും തളരാതെ ഒടിയൻ
ഹർത്താൽ ദിവസം കേരളത്തിലെ തിയേറ്ററുകൾ സാധാരണ തുറക്കാറില്ല. എന്നാൽ ഒടിയന്റെ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകൾ തുറന്നു. മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്‌ച്ച പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും തുടങ്ങി. ബിജെപി ഹർത്താലിനെ എതിർത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമാ പ്രേമികൾ ഒന്ന് മനസുവച്ചാൽ ഹർത്താലിനെ ചെറുത്തുതോൽപ്പിക്കാൻ പറ്റും എന്ന് ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത് തന്നെയാണ് സംഭവിച്ചത്.
ഫാൻസുകാർ തിയേറ്ററുകളിലേക്ക് ഇരച്ചു എത്തി. എല്ലാ ഷോയും ഹൗസ് ഫുൾ. അങ്ങനെ ഒടിയന്റെ ഒടി വിദ്യയിൽ ബിജെപി ഹർത്താല്ഡ പൊളിഞ്ഞു. ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഒടിയൻ ആരാധകരുടെ പ്രതിഷേധം ശക്തമാണ്. റിലീസിന് എന്തെങ്കിലും മാറ്റം വന്നാൽ അടങ്ങിയിരിക്കില്ല തുടങ്ങി ശകാരവർഷം വരെയാണ് പേജ് നിറയെ. ഇതിന് പിന്നാലെയാണ് കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിപ്പ് വന്നത്. തിയേറ്റർ തുറന്നാൽ പിന്നെ സംരക്ഷണം ഫാൻസ് എറ്റെടുത്തോളുമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ എത്തി.
തിയേറ്ററുകൾക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിർന്നാൽ കായികമായി നേരിടുമെന്നും ആരാധകർ വ്യക്തമാക്കി. ബിജെപിയുടെ സമരപ്പന്തലിന് മുന്നിൽ മധ്യവയസ്‌കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് എന്തിനാണ് ഹർത്താൽ എന്ന് പോലും ചോദ്യമെത്തി. മോഹൻലാൽ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു ഇന്ന്. അവിടയ്ക്കാണ് ഇടിവെട്ടുപോലെ ഹർത്താൽ എത്തിയത്.
ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ഒടിയൻ ലോകമാകമാനം ഒരേദിവസം തിയറ്റർ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. ഈ സാഹചര്യത്തിലാണ് ഫാൻസുകാർ അതിശക്തമായി പ്രതികരിക്കാനെത്തിയത്. ഇതിൽ ബിജെപി ഹർത്താൽ പൊളിഞ്ഞു.