- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ ക്ലൈമാക്‌സ് കിടിലൻ, ഇത് ലാലിനെ കൊണ്ടേ പറ്റു'! ഒടിയനെ മമ്മൂട്ടി കണ്ടു, മരണമാസ് തന്നെയെന്ന് മെഗാതാരം; മമ്മൂട്ടി ക്ലൈമാക്‌സ് കണ്ടത് ഡബ്ബിംഗിനെത്തിയപ്പോഴെന്ന് വിവരം
ആരാധകർ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ഒടിയൻ. ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ ശേഷിക്കെ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന പുതിയൊരു വാർത്തയാണ് പുറത്തുവരുന്നത്. ഡബ്ബിംഗിനെത്തിയപ്പോൾ മമ്മൂട്ടി ചിത്രത്തിലെ ഒരു രംഗം കാണുകയും അതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം സംവിധായകനോട് പങ്ക് വെയ്ക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 'ഇത് ലാലിനെ കൊണ്ട് മാത്രമേ പറ്റൂ' എന്നായിരുന്നുവത്രേ മമ്മൂട്ടിയുടെ വാക്കുകൾ. ഏറെ ചർച്ചയായ ഒടിയന്റെ ക്ലൈമാക്‌സ് തന്നെയാണ് മമ്മൂട്ടിയും കണ്ടത്. ക്ലൈമാക്‌സിലെ ഇരുട്ടിലെ ഫൈറ്റ് രംഗമാണ് മമ്മൂട്ടി കണ്ടതെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഫൈറ്റ് രംഗം മമ്മൂട്ടിക്ക് ഇഷ്ടമായെന്നും അമ്പരന്നുവെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. മോഹൻലാൽ , മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ
ആരാധകർ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ഒടിയൻ. ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ ശേഷിക്കെ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന പുതിയൊരു വാർത്തയാണ് പുറത്തുവരുന്നത്. ഡബ്ബിംഗിനെത്തിയപ്പോൾ മമ്മൂട്ടി ചിത്രത്തിലെ ഒരു രംഗം കാണുകയും അതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം സംവിധായകനോട് പങ്ക് വെയ്ക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
'ഇത് ലാലിനെ കൊണ്ട് മാത്രമേ പറ്റൂ' എന്നായിരുന്നുവത്രേ മമ്മൂട്ടിയുടെ വാക്കുകൾ. ഏറെ ചർച്ചയായ ഒടിയന്റെ ക്ലൈമാക്‌സ് തന്നെയാണ് മമ്മൂട്ടിയും കണ്ടത്. ക്ലൈമാക്‌സിലെ ഇരുട്ടിലെ ഫൈറ്റ് രംഗമാണ് മമ്മൂട്ടി കണ്ടതെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഫൈറ്റ് രംഗം മമ്മൂട്ടിക്ക് ഇഷ്ടമായെന്നും അമ്പരന്നുവെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. മോഹൻലാൽ , മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഈ മാസം 14നാണ് റിലീസിനെത്തുക.
ഒടിയനിൽ മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം ഉണ്ടെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ നേരത്ത വ്യക്തമാക്കിയിരുന്നു. ഇതോടെ മമ്മൂട്ടി ആരാധകരും ചിത്രം ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. മോഹൻലാലിന്റെ ഒടിയാവതാരം മലയാളത്തിലെ ഇതുവരെ ഉള്ള എല്ലാ റെക്കോർഡുകളും തകർക്കുമെന്നാണ് പറയപ്പെടുന്നത്.