പാലക്കാട്: ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തുന്ന ഒടിയന്റെ മേക്കിങ് വീഡിയോ പുറത്ത്. പാലക്കാട് ചിത്രീകരിക്കുന്ന ചിത്രത്തിലെ അവസാന ഷെഡ്യൂളിലെ ദൃശ്യങ്ങളാണ് പുറത്തെത്തിയത്.

തേങ്കുറിശ്ശി എന്ന ഗ്രാമത്തെയാണ് നൂറോളം അണിയറ പ്രവർത്തകർ ചേർന്ന് നിർമ്മിച്ചത്. മോഹൻലാൽ, പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, നന്ദു തുടങ്ങിയ താരങ്ങൾ മേക്കിങ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. 35 കോടിയോളം മുതൽമുടക്കിലുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്.