- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസങ്ങൾക്കുള്ളിൽ വണ്ണം കുറച്ച് ചുള്ളൻ ലുക്കിൽ മോഹൻലാൽ; ഒടിയനിലെ മാണിക്യന്റെ മേക്ക് ഓവറിലേക്ക് നടനെ മാറ്റിയത് ഫ്രാൻസിൽ നിന്നുള്ള വിദഗ്ദ്ധ സംഘം; സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഫോട്ടോ ഒടിയനിലേതോ?
വില്ലൻ എന്ന സിനിമയ്ക്ക് ശേഷം ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിൽ നടന്റെ രണ്ട് കാലഘട്ടങ്ങൾ കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ട വന്നിരുന്നു. ആദ്യ ഘട്ടത്തിൽ 65 കാരനായ മാണിക്യൻ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചത്. നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെയായി കാഷായ വസ്ത്രത്തിലുള്ള മോഹൻലാലിന്റെ ലുക്ക് ഇതിനോടകം തന്നെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് .ചുള്ളൻ മാണിക്യന്റെ ഫോട്ടോയും വൈറലാവുകയാണ്. ശരീര ഭാരം വളരെ കുറച്ചുള്ള ലാലിന്റെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഏതാണ്ട് 15 കിലോയോളം ഭാരംകുറച്ച് ചുള്ളനായാണ് ലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള മെയ്‌ക്കോവർ സ്‌പെഷ്യലിസ്റ്റുകളാണ് സൂപ്പർ സ്റ്റാറിന്റെ ലുക്കിന് മേൽനോട്ടം വഹിക്കുന്നത്. 30 മുതൽ 40 ദിവസമാണ് മെയ്‌ക്കോവറിനായി വിദേശസംഘം ആവശ്യപ്പെട്ടത്. ഒടിയന്റെ മെയ്‌ക്കോവറിനായി മറ്റ് ചിത്രങ്ങളും പബ്ലിക് അപ്പിയറൻസും ലാൽ കുറച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. അതിനിടയിലാണ് നടന്റെ പുതി
വില്ലൻ എന്ന സിനിമയ്ക്ക് ശേഷം ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിൽ നടന്റെ രണ്ട് കാലഘട്ടങ്ങൾ കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ട വന്നിരുന്നു. ആദ്യ ഘട്ടത്തിൽ 65 കാരനായ മാണിക്യൻ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചത്. നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെയായി കാഷായ വസ്ത്രത്തിലുള്ള മോഹൻലാലിന്റെ ലുക്ക് ഇതിനോടകം തന്നെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് .ചുള്ളൻ മാണിക്യന്റെ ഫോട്ടോയും വൈറലാവുകയാണ്.
ശരീര ഭാരം വളരെ കുറച്ചുള്ള ലാലിന്റെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഏതാണ്ട് 15 കിലോയോളം ഭാരംകുറച്ച് ചുള്ളനായാണ് ലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള മെയ്‌ക്കോവർ സ്‌പെഷ്യലിസ്റ്റുകളാണ് സൂപ്പർ സ്റ്റാറിന്റെ ലുക്കിന് മേൽനോട്ടം വഹിക്കുന്നത്. 30 മുതൽ 40 ദിവസമാണ് മെയ്‌ക്കോവറിനായി വിദേശസംഘം ആവശ്യപ്പെട്ടത്.
ഒടിയന്റെ മെയ്‌ക്കോവറിനായി മറ്റ് ചിത്രങ്ങളും പബ്ലിക് അപ്പിയറൻസും ലാൽ കുറച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. അതിനിടയിലാണ് നടന്റെ പുതിയ ഗെറ്റപ്പ് വൈറലാവുന്നത്.എന്നാൽ ഒടിയനിലെ ലുക്ക് തന്നെയാണോ പ്രചരിക്കുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.