- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയനായുള്ള മോഹൻലാലിന്റെ രൂപമാറ്റം കണ്ട് സാക്ഷാൽ രജനീകാന്ത് വരെ ഞെട്ടി; ചെറുപ്പം വീണ്ടെടുത്ത ലാലേട്ടനെ സ്റ്റൈൽ മന്നൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു: മീശ ഇല്ലാത്ത ലാലേട്ടന്റെ കട്ട ഹീറോയിസത്തിനായുള്ള കാത്തിരിപ്പിൽ പ്രേക്ഷകർ
ഒടിയനായുള്ള മോഹൻലാലിന്റെ അവതാര പിറവി കണ്ട് സാക്ഷാൽ രജനീകാന്തും ഞെട്ടി. ചെറുപ്പം വീണ്ടെടുത്ത് ചുറുചുറുക്കോടെ എത്തിയ 30കാരൻ രജനീകാന്തിനും അത്ഭുതമായി. 30കാരനായുള്ള മാണിക്യനെ കണ്ട് രജനീകാന്ത് മോഹൻലാലിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ട്രെയിലർ കണ്ട രജനീകാന്ത് മോഹൻലാലിനെ വിളിച്ചതായി സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ പറഞ്ഞു. മോഹൻലാലിന്റെ പുതുയ ലുക്ക് പ്രേക്ഷകർ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ആശ്വാസത്തിന് വഴിമാറിയെന്നും സംവിധായകൻ പറഞ്ഞു. 'ഇതുവരെ ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മൾ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ഞാനും ഒരു ലാൽ ആരാധകനാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ലാലേട്ടന്റെ ലുക്ക് കണ്ട് എല്ലാവരും ഞെട്ടി എന്നു പറയുന്നു. ഞാൻ ആ ഞെട്ടലിൽ നിന്ന് പുറത്തു കടന്നിരിക്കുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് ലാലേട്ടൻ ഒടിയൻ മാണിക്യനായി മാറിയത്. ഫ്രാൻസിൽ നിന്നുള്ള ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടുന്ന വിദഗ്ധസംഘമാണ് പരിശീലനത്തിന് നൽകിയ
ഒടിയനായുള്ള മോഹൻലാലിന്റെ അവതാര പിറവി കണ്ട് സാക്ഷാൽ രജനീകാന്തും ഞെട്ടി. ചെറുപ്പം വീണ്ടെടുത്ത് ചുറുചുറുക്കോടെ എത്തിയ 30കാരൻ രജനീകാന്തിനും അത്ഭുതമായി. 30കാരനായുള്ള മാണിക്യനെ കണ്ട് രജനീകാന്ത് മോഹൻലാലിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ട്രെയിലർ കണ്ട രജനീകാന്ത് മോഹൻലാലിനെ വിളിച്ചതായി സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ പറഞ്ഞു.
മോഹൻലാലിന്റെ പുതുയ ലുക്ക് പ്രേക്ഷകർ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ആശ്വാസത്തിന് വഴിമാറിയെന്നും സംവിധായകൻ പറഞ്ഞു. 'ഇതുവരെ ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മൾ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ഞാനും ഒരു ലാൽ ആരാധകനാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
ലാലേട്ടന്റെ ലുക്ക് കണ്ട് എല്ലാവരും ഞെട്ടി എന്നു പറയുന്നു. ഞാൻ ആ ഞെട്ടലിൽ നിന്ന് പുറത്തു കടന്നിരിക്കുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് ലാലേട്ടൻ ഒടിയൻ മാണിക്യനായി മാറിയത്. ഫ്രാൻസിൽ നിന്നുള്ള ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടുന്ന വിദഗ്ധസംഘമാണ് പരിശീലനത്തിന് നൽകിയത്.
ദിവസവും അഞ്ചു മണിക്കൂറാണ് ലാലേട്ടൻ 30 വയസ്സുകാരനായി മാറാനായി കഷ്ടപ്പെട്ടത്. ഒന്നുരണ്ടു വർഷം കൂടി പരിശീലനം നൽകിയ വിദഗ്ദർ ലാലിനൊപ്പം ഉണ്ടാകും.' രണ്ടാമൂഴത്തിലെ ഭീമനാകാനുള്ള ആദ്യചുവട് കൂടിയാണ് ഇതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. സിനിമയുടെ മൂന്നാമത്തെ ടീസറിലാണ് താരം പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പുതിയ വേഷപ്പകർച്ചയോടെ ഒടിയന്റെ മൂന്നാംഘട്ട ചിത്രീകരണം അടുത്തമാസം ആരംഭിക്കും. മൂന്നാമത്തെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.