- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുട്ടിന്റെ രാജാവ് ഒടി വയ്ക്കാൻ വരുന്നത് പുതുപുത്തൻ ചരിത്രം സൃഷ്ടിച്ച് ! ഒടിയന് ലഭിച്ചിരിക്കുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിങ് ; പ്രതിമയും ആപ്പുമടക്കമുള്ള പ്രമോഷൻ വിദ്യകളിലൂടെ നാടാകെ ഒടിയൻ തരംഗം ; കേരളത്തിന് പുറമേ അഡ്വാൻസ് ബുക്കിങ് തൂത്തു വാരി ഗൾഫ് രാജ്യങ്ങളും
ലോകമെമ്പാടുമുള്ള സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ഒടിയൻ. ഒടിയൻ സ്റ്റ്യച്യുവും, ഒടിയൻ ആപ്പും അങ്ങനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതിനിടയിലാണ് ഓടിയന്റെ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് തിരുത്തിക്കുറക്കുന്നതായി മാറുന്നത്. ഇന്ത്യയ്ക്ക് പുറമേ ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ചിത്രം റിലീസ് ചെയ്യുന്നതിനും ആഴ്ചകൾക്കു മുൻപ് ആരംഭിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ ഒടിയൻ റെക്കോഡ് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന വേൾഡ് വൈഡ് ഫിലിംസ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്‌ബുക് പേജിലൂടെ അറിയിച്ചു. യുഎഇയിലെ നോവ സിനിമാസ്, ബഹ്റൈൻ, വി ഓ എക്സ് സിനിമാസ് എന്നിവിടങ്ങളിലാണ് അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. ഇത് കൂടാതെ ഓസ്ട്രേലിയ, പോളണ്ട് എന്നിവിടങ്ങളിലും ഒടിയൻ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നോവ സിനിമാസിൽ 91 ഷോകൾ ആണ് ആദ്
ലോകമെമ്പാടുമുള്ള സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ഒടിയൻ. ഒടിയൻ സ്റ്റ്യച്യുവും, ഒടിയൻ ആപ്പും അങ്ങനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതിനിടയിലാണ് ഓടിയന്റെ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് തിരുത്തിക്കുറക്കുന്നതായി മാറുന്നത്. ഇന്ത്യയ്ക്ക് പുറമേ ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ചിത്രം റിലീസ് ചെയ്യുന്നതിനും ആഴ്ചകൾക്കു മുൻപ് ആരംഭിക്കുന്നത്.
അഡ്വാൻസ് ബുക്കിങ്ങിൽ ഒടിയൻ റെക്കോഡ് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന വേൾഡ് വൈഡ് ഫിലിംസ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്‌ബുക് പേജിലൂടെ അറിയിച്ചു. യുഎഇയിലെ നോവ സിനിമാസ്, ബഹ്റൈൻ, വി ഓ എക്സ് സിനിമാസ് എന്നിവിടങ്ങളിലാണ് അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. ഇത് കൂടാതെ ഓസ്ട്രേലിയ, പോളണ്ട് എന്നിവിടങ്ങളിലും ഒടിയൻ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
നോവ സിനിമാസിൽ 91 ഷോകൾ ആണ് ആദ്യ ആഴ്ചയിൽ ഒടിയനു വേണ്ടി ചാർട്ട് ചെയ്തിരിക്കുന്നത്. ബഹറിനിൽ 10 ഷോകളുടെ ബുക്കിങ് തുടങ്ങിയപ്പോൾ വി ഓ എക്സ് സിനിമാസിൽ 24 ഷോകളുടെ ബുക്കിങ് ആണ് തുടങ്ങിയത്. ഓസ്ട്രേലിയയിൽ 16 ഷോകളുടെ ബുക്കിങ് തുടങ്ങിയപ്പോൾ പോളണ്ടിൽ ഫാൻ ഷോയുടെ ബുക്കിങ് ആണ് തുടങ്ങിയത്. ചിത്രം ഡിസംബർ 14 ന് തിയേറ്ററുകളിലെത്തും.