മോഹൻലാൽ ചിത്രം ഒടിയനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് വ്യാപകമായി പരാതിയാണ് നിലനില്ക്കുന്നത്. ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണെന്നും എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീർക്കുകയാണെന്നായിരുന്നു സംവിധായകൻ ശ്രീകുമാർ മോനോനും പ്രതകരിച്ചിരുന്നു. എന്നാൽ ചിത്രം നൂറ് കോടി ക്ലബിൽ കടക്കുമെന്ന സൂചനകൾ നല്കി വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ ഇതിനിടെഒടിയന്റെ പോസ്റ്റർ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ആരങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ റോഡരികിൽ പതിപ്പിച്ചിരിക്കുന്ന ഒടിയന്റെ വലിയ പോസ്റ്റർ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

'ആ പോസ്റ്റർ കീറുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹൻലാൽ' എന്ന തലക്കെട്ടോടെ ഫാൻസ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഇയാൾക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്.