- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടന്റെ ഒടിയന് ഇരട്ടി മധുരം പകരാൻ മമ്മൂക്കയും എത്തുന്നു; മലയാള സിനിമാ പ്രേമികൾ ആംകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ നറേഷൻ മമ്മൂട്ടിയുടെ ഗാംഭീര്യ ശബ്ദത്തിൽ
കഴിഞ്ഞ ഒരു വർഷമായി മോഹൻലാലിന്റെ ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. മോഹൻലാൽ വിവിധ ഗെറ്റ് അപ്പുകളിൽ എത്തുന്ന ഈ ചിത്രത്തിൽ മരണ മാസായാണ് മോഹൻ ലാൽ എത്തുന്നത്. യുവാവായും വൃദ്ധനായും ഒക്കെ ലാലേട്ടൻ തിളങ്ങുന്ന ഈ ചിത്രത്തിൽ ലാലേട്ടന്റെ ഒടിയന് ഇരട്ടി മധുരം പകരാൻ മമ്മൂക്കയും എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. രൂപം കൊണ്ടല്ല ശബ്ദ ഗാംഭീര്യം കൊണ്ടാണ് ഒടിയനിൽ മമ്മൂട്ടിയും സാന്നിധ്യമാവുന്നത്. ചിത്രത്തിന്റെ നറേഷൻ ആണ് മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ മുഴങ്ങുക. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ഇത്തരം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗികമായി ഈ വാർ്ത്തയ്ക്ക് സ്ഥിരീകരണം ലഭിക്കുന്നത് ഇപ്പോഴാണ്. ഒടിവിദ്യകളുമായി സ്‌ക്രീനിൽ നിറയുന്ന ഒടിയന്റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റു കൂട്ടുമെന്നതിൽ സംശയമില്ല. സിനിമയിൽ തോളോടുതോൾ ചേർന്നു നിൽക്കുന്ന രണ്ട് സൂപ്പർ സ്റ്റാറുകളുടെ പരസ്പര സഹകരണം ആരാധകർക്കും ഏറെ ആവേശമാകുമെന
കഴിഞ്ഞ ഒരു വർഷമായി മോഹൻലാലിന്റെ ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. മോഹൻലാൽ വിവിധ ഗെറ്റ് അപ്പുകളിൽ എത്തുന്ന ഈ ചിത്രത്തിൽ മരണ മാസായാണ് മോഹൻ ലാൽ എത്തുന്നത്. യുവാവായും വൃദ്ധനായും ഒക്കെ ലാലേട്ടൻ തിളങ്ങുന്ന ഈ ചിത്രത്തിൽ ലാലേട്ടന്റെ ഒടിയന് ഇരട്ടി മധുരം പകരാൻ മമ്മൂക്കയും എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
രൂപം കൊണ്ടല്ല ശബ്ദ ഗാംഭീര്യം കൊണ്ടാണ് ഒടിയനിൽ മമ്മൂട്ടിയും സാന്നിധ്യമാവുന്നത്. ചിത്രത്തിന്റെ നറേഷൻ ആണ് മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ മുഴങ്ങുക. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ഇത്തരം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗികമായി ഈ വാർ്ത്തയ്ക്ക് സ്ഥിരീകരണം ലഭിക്കുന്നത് ഇപ്പോഴാണ്.
ഒടിവിദ്യകളുമായി സ്‌ക്രീനിൽ നിറയുന്ന ഒടിയന്റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റു കൂട്ടുമെന്നതിൽ സംശയമില്ല. സിനിമയിൽ തോളോടുതോൾ ചേർന്നു നിൽക്കുന്ന രണ്ട് സൂപ്പർ സ്റ്റാറുകളുടെ പരസ്പര സഹകരണം ആരാധകർക്കും ഏറെ ആവേശമാകുമെന്നതിൽ സംശയമില്ല.