ടിയൻ എന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ അതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ വാർത്തയും ചിത്രങ്ങളും ആരാധകർക്ക് ഏറെ പ്രതീക്ഷകളുണർത്തുന്നവയാണ്. ഇപ്പോഴിതാ ഇതുവരെ പുറത്ത് വന്ന ഒടിയൻ ലുക്കിൽ നിന്നും തീർത്തും വ്യത്യസ്തമായ പുതിയൊരു ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ.

മീശയും താടിയുമില്ലാത്ത ഒടിയനെ ആയിരുന്നു ഇതുവരെ കണ്ടതെങ്കിൽ മറ്റൊരു മാസ് അവതാരമായാണ് പുതിയ രൂപം എത്തുന്നത്. പിരിച്ചുവച്ച മീശയും താടയുമൊക്കായായുള്ള മോഹൻലാലിന്റെ നീഗൂഡതകൾ നിറഞ്ഞ മുഖമാണ് പുതിയ ലുക്കിലുള്ളത്. ഐബിൻ ദേവസിയാണ് ഈ മെയ്‌ക്ക് ഓവർ രൂപകൽപന ചെയ്തത്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക.പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.