- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെയത്ര കളി കണ്ടിട്ടുള്ളതാ നീ.. ഒടുക്കത്തെ ഈ കളി കൂടി ഒന്ന് കാണ്...! ഒടിയൻ മാണിക്യം ഉഗ്രരൂപത്തിൽ അവതാരമെടുത്തു; മരണ മാസായി പുതിയ മോഹൻലാൽ ചിത്രത്തിന്റെ ടീസർ എത്തി
തിരുവനന്തപുരം: മരണ മാസായി മോഹൻലാൽ ചിത്രം ഒടിയന്റെ ടീസർ എത്തി. മലയാളഇ പ്രേക്ഷകരിൽ അടിമുടി ആകാംക്ഷ വളർത്തുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് തന്നെയാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടത്. മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ട്രെയിലർ റിലീസ് ചെയ്തു. നേരത്തെ ട്രെയിലർ ലീക്കായി പുറത്തുവന്നിരുന്നു. കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയറ്ററിൽ പ്രദർശിപ്പിക്കുന്ന ട്രെയിലർ റിലീസ് ചെയ്യുന്നതിനും ഒരു ദിവസം മുൻപെയാണ് പുറത്തുവന്നത്. ഒടിയനായുള്ള മോഹൻലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിന്റെ മുഖ്യ ആകർഷകം. എന്റെയത്ര കളി കണ്ടിട്ടുള്ളതാ നീ.. ഒടുക്കത്തെ ഈ കളി കൂടി ഒന്ന് കാണ്...! എന്നു പറഞ്ഞു കൊണ്ടാണ് ടീസർ പുറത്തുവന്നത്. മഞ്ജു വാരിയർ, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറിൽ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹൻലാൽ ട്രെയിലറിൽ എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ട്രെയിലർ തരംഗമായി കഴിഞ്ഞു. പീറ്റർ െഹയ്‌നാണ് ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. വിഎ ശ്രീകു
തിരുവനന്തപുരം: മരണ മാസായി മോഹൻലാൽ ചിത്രം ഒടിയന്റെ ടീസർ എത്തി. മലയാളഇ പ്രേക്ഷകരിൽ അടിമുടി ആകാംക്ഷ വളർത്തുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് തന്നെയാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടത്. മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ട്രെയിലർ റിലീസ് ചെയ്തു. നേരത്തെ ട്രെയിലർ ലീക്കായി പുറത്തുവന്നിരുന്നു.
കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയറ്ററിൽ പ്രദർശിപ്പിക്കുന്ന ട്രെയിലർ റിലീസ് ചെയ്യുന്നതിനും ഒരു ദിവസം മുൻപെയാണ് പുറത്തുവന്നത്. ഒടിയനായുള്ള മോഹൻലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിന്റെ മുഖ്യ ആകർഷകം. എന്റെയത്ര കളി കണ്ടിട്ടുള്ളതാ നീ.. ഒടുക്കത്തെ ഈ കളി കൂടി ഒന്ന് കാണ്...! എന്നു പറഞ്ഞു കൊണ്ടാണ് ടീസർ പുറത്തുവന്നത്.
മഞ്ജു വാരിയർ, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറിൽ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹൻലാൽ ട്രെയിലറിൽ എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ട്രെയിലർ തരംഗമായി കഴിഞ്ഞു. പീറ്റർ െഹയ്‌നാണ് ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയർ നായികയാകുമ്പോൾ പ്രകാശ് രാജ് വില്ലനായി എത്തുന്നു. ചിത്രം ഡിസംബർ 14ന് തിയറ്ററുകളിലെത്തും.
നിഗൂഢതകളും ട്വിസ്റ്റുകളും ഒടിയന്റെ ഹൈലൈറ്റ്‌സായിരിക്കുമെന്നു പുറത്തിറങ്ങിയ ട്രെയിലറുകളിൽ നിന്നും വ്യക്തമാക്കുന്നത്. 123 ദിവസം നീണ്ടു ഷൂട്ടിങ് പൂർത്തിയായതിന്റെ സന്തോഷം കഴിഞ്ഞയാഴ്ച മോഹൻലാൽ അടുത്തിടി പങ്കുവച്ചിരുന്നു. പുലിമുരുകനിലൂടെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ സമ്മാനിച്ച പീറ്റർ ഹെയ്നാണ് സംഘട്ടനം. പാലക്കാട്, ഉദുമൽപ്പെട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, കാശി, വാഗമൺ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.