- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഒടിയൻ നാളെ തന്നെ എത്തും; 4.30 മുതൽ എല്ലാ ഷോകളും നടത്തുമെന്ന് സിനിമയുടെ അണിയറ വൃത്തങ്ങൾ; സ്ഥിരീകരണം ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സബുക് പേജിലൂടെ; ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കല
തിരുവനന്തപുരം; ഹർത്താലിന്റെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഒടിയൻ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മുൻനിശ്ചയിച്ചതു പോലെ വെള്ളിയാഴ്ച തന്നെ മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് നടത്തുമെന്നാണ് ഊഹാപോഹങ്ങൾക്ക് വിടനൽകി സിനിമയുടെ അണിയറ പ്രവർതകർ അറിയിച്ചത്. പുലർച്ചെ 4.30 മുതൽ തന്നെ ഒടിയന്റെ എല്ലാ ഷോകളും നടത്തുമെന്ന് ഔദ്യോഗിക ഫെയ്‌സബുക് പേജിലൂടെയാണ് അണിയറപ്രവർത്തകരുടെ വിശദീകരണം. സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ച സംഭവത്തിൽ പ്രതിഷേധസൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുമെന്ന് ബിജെപ അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിലെ എല്ലാ പ്രതിഷേധങ്ങളേയും സർക്കാർ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞാണ് ഒരു അയ്യപ്പഭക്തൻ ആത്മഹുതിക്ക് തയ്യാറായത്. ഇതിന്റെ പ്രതിഷേധമായിട്ടാണ് ബിജെപി ഹർത്താലെന്നും എം ടി.രമേശ് പറഞ്ഞ
തിരുവനന്തപുരം; ഹർത്താലിന്റെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഒടിയൻ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മുൻനിശ്ചയിച്ചതു പോലെ വെള്ളിയാഴ്ച തന്നെ മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് നടത്തുമെന്നാണ് ഊഹാപോഹങ്ങൾക്ക് വിടനൽകി സിനിമയുടെ അണിയറ പ്രവർതകർ അറിയിച്ചത്. പുലർച്ചെ 4.30 മുതൽ തന്നെ ഒടിയന്റെ എല്ലാ ഷോകളും നടത്തുമെന്ന് ഔദ്യോഗിക ഫെയ്‌സബുക് പേജിലൂടെയാണ് അണിയറപ്രവർത്തകരുടെ വിശദീകരണം.
സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ച സംഭവത്തിൽ പ്രതിഷേധസൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുമെന്ന് ബിജെപ അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
ശബരിമല വിഷയത്തിലെ എല്ലാ പ്രതിഷേധങ്ങളേയും സർക്കാർ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞാണ് ഒരു അയ്യപ്പഭക്തൻ ആത്മഹുതിക്ക് തയ്യാറായത്. ഇതിന്റെ പ്രതിഷേധമായിട്ടാണ് ബിജെപി ഹർത്താലെന്നും എം ടി.രമേശ് പറഞ്ഞു.വ്യാഴാഴ് പുലർച്ചെ രണ്ടുമണിയോടെ സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരവേദിക്ക് സമീപമായി ആത്മഹത്യക്ക് ശ്രമിച്ച മുട്ടട സ്വദേശി വേണുഗോപാലൻ നായർ വൈകീട്ടോടെ മരിച്ചിരുന്നു.എന്നാൽ ഹർത്താൽ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കലയാണ്. എന്തായാലും സിനിമ കാണുമെന്ന് തന്നെയാണ് ആരാധകരുടെ വെല്ലുവിളി.