- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയൻ മാണിക്യനും സംഘവും അവസാനഘട്ട ഷൂട്ടിംഗിനായി വാഗമണ്ണിലെത്തി ; സഞ്ചി നിറയെ പച്ചക്കറികളുമായി വരുന്ന മാണിക്യൻ പുതിയ ചിത്രം പുറത്തുവിട്ട് അണിയറപ്രവർത്തകർ
പാലക്കാട് നിന്നും ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗിനായി അണിയറപ്രവർത്തകർ വാഗമണ്ണിലെത്തി. ചിത്രത്തിലെ ഒടിയൻ മാണിക്യന്റെ പുത്തൻ ലുക്ക് അണിയറപ്രവർത്തകർ ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്. ഒരു കൈയിൽ സഞ്ചി നിറയെ പ്ച്ചക്കറിക ളുമായെത്തുന്ന മാണിക്യൻ ലുക്കാണ് പുതിയായതായി പുറത്ത് വിട്ടത്. മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും ഈ ഷെഡ്യൂളിന്റെ ഭാഗമായുണ്ട്.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റർ ഹെയ്നാണ്. മധ്യകേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാലിന്റെ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ബിഗ് റിലീസായിട്ടാണ് ഒടിയൻ തിയറ്ററുകളിലേക്ക് എത്തുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്
പാലക്കാട് നിന്നും ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗിനായി അണിയറപ്രവർത്തകർ വാഗമണ്ണിലെത്തി. ചിത്രത്തിലെ ഒടിയൻ മാണിക്യന്റെ പുത്തൻ ലുക്ക് അണിയറപ്രവർത്തകർ ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്. ഒരു കൈയിൽ സഞ്ചി നിറയെ പ്ച്ചക്കറിക ളുമായെത്തുന്ന മാണിക്യൻ ലുക്കാണ് പുതിയായതായി പുറത്ത് വിട്ടത്.
മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും ഈ ഷെഡ്യൂളിന്റെ ഭാഗമായുണ്ട്.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റർ ഹെയ്നാണ്.
മധ്യകേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാലിന്റെ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.
ബിഗ് റിലീസായിട്ടാണ് ഒടിയൻ തിയറ്ററുകളിലേക്ക് എത്തുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.