ഒടിയന്റെ ഷൂട്ടിങ് അന്തിമ ഘട്ടത്തിലേക്ക്. ക്രിസ്തുമസിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് കൂടി മാത്രമാണ് ഇനിയുള്ളത്. ശ്രീകുമർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ചിത്രം ക്രിസ്മസിനാണ് തിയേറ്ററിലെത്തുന്നത്. ഈ മാസം 17,18,19 തീയതികളിലാണ് കൊച്ചിയിൽ ഷൂട്ടിങ് പ്‌ളാൻ ചെയ്തിരിക്കുന്നത്.

മോഹൻലാൽ ഉൾപ്പെടുന്ന ഏതാനും സീനുകളാണ് ഷൂട്ട് ചെയ്യുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. പ്രകാശ് രാജ്, മഞ്ജു വാര്യർ, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേൻ, കൈലാഷ്, സന അൽത്താഫ് തുടങ്ങിയവരാണ് ഒടിയനിലെ പ്രധാന താരങ്ങൾ.

ഒടിയൻ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലൂസിഫറിന്റെ സെറ്റിൽ ജോയിൻ ചെയ്യും. മണാലിയിൽ സൂര്യയുടെ തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ മോഹൻലാൽ. അതേ സമയം ഒടിയന്റെ ട്രെയിലർ ഒക്ടോബർ 11ന് കായംകുളം കൊച്ചുണ്ണിക്കൊപ്പം റിലീസ് ചെയ്യും.