- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിയനിലെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് മോഹൻ ലാലും മഞ്ജു വാര്യരും ആതിരപ്പള്ളിയിൽ; മന്ത്രവാദിയെ പോലെ മേക്ക് അപ്പ് ഇട്ട മോഹൻലാലിന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ചിത്രീകരണം പൂർത്തിയായിട്ടില്ലെങ്കിലും മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയനെ കുറിച്ചുള്ള ഓരോ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മൂന്ന് തലമുറയിലെ കഥ പറയുന്ന ചിത്രത്തിൽ മോഹൻ ലാൽ യുവാവായും വയസ്സനായും പ്രത്യക്ഷപ്പെടുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തൊട് മലയാളികളെ ഏറെ അടുപ്പിച്ചത്. ഒറ്റപ്പാലത്തെ ഷൂട്ടിങ് തീർന്നെേതാ ഇപ്പോൾ സിനിമയുടെ ചിത്രീകരണം ആതിരപ്പള്ളിയിൽ പുരോഗമിക്കുകയാണ്. ഒടിയന്റെ ഒരു ഗാനമാണ് ആതിരപ്പള്ളിയിൽ ചിത്രീകരിക്കുന്നത്. ഒരു മാന്ത്രികനെ പോലെ വേഷമിട്ട മോഹൻലാലിന്റെ ഗെറ്റപ്പാണ് ആതിരപ്പള്ളിയിൽ നിന്നും പുറത്ത് വരുന്നത്. ഒപ്പം മഞ്ജു വാര്യരും അടക്കം ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനായി വലിയ ഒരു സംഘമാണ് അതിരപ്പിള്ളിയിൽ ഇപ്പോൾ ഉള്ളത്. ഫാന്റസിയും ഐതിഹ്യവും ഒക്കെ കൂടി കലർന്ന കഥാപാത്രമാണ് മോഹൻലാലിന്റെ ഒടിയൻ. മഞ്ജുവാണ് ചിത്രത്തിൽ നായികവേഷം കൈകാര്യം ചെയ്യുന്നത്. പ്രകാശ് രാജ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു. എന്തായാലും, ഒടിയന്റെയും തേങ്കുറിശിയുടെയും കഥ കേൾക്കാനും കാലത്തെ അതിജീവിച്ച മാ
ചിത്രീകരണം പൂർത്തിയായിട്ടില്ലെങ്കിലും മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയനെ കുറിച്ചുള്ള ഓരോ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മൂന്ന് തലമുറയിലെ കഥ പറയുന്ന ചിത്രത്തിൽ മോഹൻ ലാൽ യുവാവായും വയസ്സനായും പ്രത്യക്ഷപ്പെടുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തൊട് മലയാളികളെ ഏറെ അടുപ്പിച്ചത്.
ഒറ്റപ്പാലത്തെ ഷൂട്ടിങ് തീർന്നെേതാ ഇപ്പോൾ സിനിമയുടെ ചിത്രീകരണം ആതിരപ്പള്ളിയിൽ പുരോഗമിക്കുകയാണ്. ഒടിയന്റെ ഒരു ഗാനമാണ് ആതിരപ്പള്ളിയിൽ ചിത്രീകരിക്കുന്നത്. ഒരു മാന്ത്രികനെ പോലെ വേഷമിട്ട മോഹൻലാലിന്റെ ഗെറ്റപ്പാണ് ആതിരപ്പള്ളിയിൽ നിന്നും പുറത്ത് വരുന്നത്. ഒപ്പം മഞ്ജു വാര്യരും അടക്കം ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനായി വലിയ ഒരു സംഘമാണ് അതിരപ്പിള്ളിയിൽ ഇപ്പോൾ ഉള്ളത്.
ഫാന്റസിയും ഐതിഹ്യവും ഒക്കെ കൂടി കലർന്ന കഥാപാത്രമാണ് മോഹൻലാലിന്റെ ഒടിയൻ. മഞ്ജുവാണ് ചിത്രത്തിൽ നായികവേഷം കൈകാര്യം ചെയ്യുന്നത്. പ്രകാശ് രാജ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു. എന്തായാലും, ഒടിയന്റെയും തേങ്കുറിശിയുടെയും കഥ കേൾക്കാനും കാലത്തെ അതിജീവിച്ച മായാജാലം കാണാനും കാത്തിരിക്കുകയാണ് ആരാധകർ.