- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകർക്ക് ഇരട്ടിമധുരം; ലൂസിഫർ ടൈറ്റിൽ ഫോണ്ടിന് പിന്നാലെ ഒടിയൻ ടീസറും; നിഗൂഢതകളുടെ ലോകത്തേക്ക് ഒരുതിരനോട്ടം
കൊച്ചി: ലൂസിഫർ ടൈറ്റിൽ ഫോണ്ട് കണ്ട് കൈയടിച്ചവർക്ക് ഇരട്ടിമധുരമായി ഒടിയൻ ടീസറും. ചലച്ചിതത്തിന്റെ സ്വഭാവമനുസരിച്ചുള്ള നിഗൂഢത ടീസറിലും കാക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട് ഇന്ന് രാവിലെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒടിയന്റെ പുതിയ ടീസറും പുറത്ത് വന്നത്. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷൂട്ടിങ് കഴിഞ്ഞ മാസമാണ് അവസാനിച്ചത്. 3 മിനിറ്റിലധികം ദൈർഘ്യമുള്ള ടീസറിൽ ഒടിയൻ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. ടൈറ്റിൽ ക്രെഡിറ്റാണ് പ്രധാനമായും ടീസറിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ് തിയ്യതി ഉടനെ പ്രഖ്യാപിക്കും.30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായും പ്രകാശ് രാജ് വില്ലൻ വേഷത്തിലുമെത്തുന്നു. 1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും മാധ്യമപ്രവർത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ച
കൊച്ചി: ലൂസിഫർ ടൈറ്റിൽ ഫോണ്ട് കണ്ട് കൈയടിച്ചവർക്ക് ഇരട്ടിമധുരമായി ഒടിയൻ ടീസറും. ചലച്ചിതത്തിന്റെ സ്വഭാവമനുസരിച്ചുള്ള നിഗൂഢത ടീസറിലും കാക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട് ഇന്ന് രാവിലെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒടിയന്റെ പുതിയ ടീസറും പുറത്ത് വന്നത്.
വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷൂട്ടിങ് കഴിഞ്ഞ മാസമാണ് അവസാനിച്ചത്. 3 മിനിറ്റിലധികം ദൈർഘ്യമുള്ള ടീസറിൽ ഒടിയൻ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല.
ടൈറ്റിൽ ക്രെഡിറ്റാണ് പ്രധാനമായും ടീസറിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ് തിയ്യതി ഉടനെ പ്രഖ്യാപിക്കും.30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായും പ്രകാശ് രാജ് വില്ലൻ വേഷത്തിലുമെത്തുന്നു. 1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും മാധ്യമപ്രവർത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.